അമരാവതി : ആന്ധ്രാപ്രദേശില്‍ രണ്ട് കോടിയുടെ കഞ്ചാവുമായി അഭിഭാഷകന്‍ ഉള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍. കിഴക്കൻ ഗോദാവരി ജില്ലയുടെ അതിർത്തി ഗ്രാമമായ ചിന്തൂരിലാണ് സംഭവം.
Also Read: കള്ളപ്പണക്കേസ് : അറസ്റ്റിലായി ഒരു വര്‍ഷം തികയാനിരിക്കെ ബിനീഷിന് ജാമ്യം

വിശാഖപട്ടണത്ത് നിന്ന് ഹൈദരാബാദിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഒഡിഷ സ്വദേശിയായ നൈനി രാമ റാവുവും തെലങ്കാനയിലെ ഖമ്മം സ്വദേശിയായ അഭിഭാഷകനുമാണ് അറസ്റ്റിലായത്.
അതേസമയം ഇവിടെ നിന്ന് ആകെ 2000 കിലോ കഞ്ചാവാണ് പിടികൂടിയതെന്ന് ചിന്തൂർ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് കൃഷ്ണകാന്ത് പറഞ്ഞു.
ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഒരു കാര്‍, വാന്‍, മൂന്ന് മൊബൈല്‍ ഫോണുകള്‍, 2000 രൂപ എന്നിവയും പൊലീസ് പിടിച്ചെടുത്തു.