കേരളം

kerala

ETV Bharat / crime

ചികിത്സയ്‌ക്ക് എത്തിച്ച നായകളുടെ ശരീരത്തില്‍ വെടിയുണ്ടകള്‍; ശസ്‌ത്രക്രിയ നടത്തിയ നായ ചത്തു - thrissur

സംസ്ഥാനത്ത് മൂന്നിടത്താണ് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയ്‌ക്ക്‌ എത്തിച്ച നായകളുടെ ശരീരത്തില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയത്.

നായകളുടെ ശരീരത്തില്‍ വെടിയുണ്ടകള്‍  ചികിത്സക്കെത്തിച്ച നായകളുടെ ശരീരത്തില്‍ വെടിയുണ്ടകള്‍  ശസ്ത്രക്രിയ നടത്തിയ നായ ചത്തു  തൃശ്ശൂര്‍  തൃശ്ശൂരില്‍ നായ ചത്തു  മണ്ണുത്തി വെറ്ററിനറി ആശുപത്രി  തൃശ്ശൂര്‍ മണ്ണുത്തി  Dog death in mannuthi in thrissur
ചികിത്സയ്‌ക്ക് എത്തിച്ച നായകളുടെ ശരീരത്തില്‍ വെടിയുണ്ടകള്‍; ശസ്‌ത്രക്രിയ നടത്തിയ നായ ചത്തു

By

Published : Jul 25, 2022, 3:27 PM IST

Updated : Jul 25, 2022, 9:10 PM IST

തൃശ്ശൂര്‍:വാഹനമിടിച്ച് പരിക്കേറ്റ നായകളുടെ ശരീരത്തില്‍ വെടിയുണ്ട കണ്ടെത്തി. കഴിഞ്ഞ ദിവസം പാലക്കാട്, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ നിന്ന് തൃശ്ശൂര്‍ മണ്ണുത്തി വെറ്ററിനറി ആശുപത്രിയില്‍ എത്തിച്ച നായകളുടെ ശരീരത്തിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ചികിത്സയുടെ ഭാഗമായി എക്‌സറേ എടുത്തപ്പോഴാണ് വയറ്റില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയത്.

ചികിത്സയ്‌ക്ക് എത്തിച്ച നായകളുടെ ശരീരത്തില്‍ വെടിയുണ്ടകള്‍

സംഭവത്തെ തുടര്‍ന്ന് വെടിയുണ്ട നീക്കം ചെയ്യാനായി ശസ്‌ത്രക്രിയ നടത്തിയെങ്കിലും ഒരു നായ ചത്തു. എയർഗണ്ണിൽ ഉപയോഗിക്കുന്ന പെല്ലറ്റുകളാണ് ശരീരത്തിൽ ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം ആലപ്പുഴ ആറാട്ടുകുളങ്ങരയിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

സംസ്ഥാനത്ത് മൂന്നിടത്തായി നായകൾക്ക് തുടർച്ചയായി വെടിയേൽക്കാൻ ഇടയായ സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Last Updated : Jul 25, 2022, 9:10 PM IST

ABOUT THE AUTHOR

...view details