കേരളം

kerala

ETV Bharat / crime

ആണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്ന് പേര്‍ അറസ്റ്റില്‍ - പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഢിപ്പിച്ചതിന് മലപ്പുറത്ത് മൂന്ന് പേര്‍ പിടിയില്‍

സംശയം തോന്നിയ അമ്മ കുട്ടിയ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്തുവരുന്നത്.

boy molested in Malappuram three arrested  three arrested in kuttippuram for sexually exploiting a boy  pocso case in malappuram  പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഢിപ്പിച്ചതിന് മലപ്പുറത്ത് മൂന്ന് പേര്‍ പിടിയില്‍  ആണ്‍കുട്ടിയെ മലപ്പുറത്ത് പീഢിപ്പിച്ച സംഭവം
ആണ്‍കുട്ടിയെ പീഢിപ്പിച്ച മൂന്ന് പേര്‍ അറസ്റ്റില്‍

By

Published : Jan 24, 2022, 3:31 PM IST

മലപ്പുറം: കുറ്റിപ്പുറത്ത് യുട്യൂബ് ചാനലിൽ പാട്ട് പാടാൻ കൂട്ടിക്കൊണ്ടുപോയി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ മൂന്ന് പേരെ കുറ്റിപ്പുറം പൊലീസ് അറസ്റ്റുചെയ്തു. സംശയം തോന്നിയ അമ്മ കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് വരുന്നത്.

പെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശികളായ ഉമ്മർ കീഴാറ്റൂർ (55), ഒസാമ (47), വേങ്ങൂർ സ്വദേശി ടൈലർ ഉമ്മർ (36) എന്നിവരെയാണ് പോക്‌സോ നിയമപ്രകാരം കുറ്റിപ്പുറം പൊലീസ് ഇൻസ്‌പെക്ടർ ശശീന്ദ്രൻ മേലയിലും സംഘവും അറസ്റ്റ് ചെയ്തത്.

കുറ്റിപ്പുറം ഭാരതപ്പുഴയുടെ പാലത്തിന് താഴെ വെച്ചും പെരിന്തൽമണ്ണയിലുള്ള പള്ളിയിൽ വെച്ചും പുഴയിൽ വെച്ചും റബർ തോട്ടത്തിൽ വെച്ചും വേങ്ങൂർ ടൈലർ ഉമ്മറിന്‍റെ കടയിൽ വെച്ചുമാണ് പ്രതികൾ പന്ത്രണ്ടുകാരനെ പീഡനത്തിന് ഇരയാക്കിയത്. കുട്ടിക്ക് മൊബൈൽ ഫോണും പണവും മറ്റും യഥേഷ്ടം നൽകിയായിരുന്നു പീഡനം. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ALSO READ:സ്ത്രീയുടെ മുടിയിൽ വലിച്ചു, മോശം പെരുമാറ്റം; മദ്യപിച്ച് ബസിൽ യാത്ര ചെയ്‌ത യുവാവിന് ചെരുപ്പിനടി: വീഡിയോ

For All Latest Updates

ABOUT THE AUTHOR

...view details