കണ്ണൂർ: ചെമ്പിലോട് നിർമാണത്തിലിരിക്കുന്ന കോൺഗ്രസ് ഓഫിസിന് നേരെ ബോംബേറ്. മുതുകുറ്റി ആശാരിമെട്ടയിലെ പുതുതായി നിർമിക്കുന്ന പ്രിയദർശിനി മന്ദിരത്തിന് നേരെയാണ് ഇന്ന് (സെപ്റ്റംബർ 21) പുലർച്ചെ ബോംബെറുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്.
കണ്ണൂരില്‍ കോൺഗ്രസ് ഓഫിസിന് നേരെ ബോംബേറ്; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം - കോണ്‍ഗ്രസ്
മുതുകുറ്റി ആശാരിമെട്ടയിലെ നിർമാണത്തിലിരിക്കുന്ന കോൺഗ്രസ് ഓഫിസിന് നേരെ ബോംബേറ്. ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ്.
കണ്ണൂരില്‍ കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ്; പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് ആരോപണം
ഉഗ്രസ്ഫോടനത്തിൽ കെട്ടിടത്തിന് കേടുപാടുണ്ടായി. കെട്ടിടത്തിനകത്തുണ്ടായിരുന്ന ഫർണീച്ചറുകള്‍ തകർന്നു. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. കെട്ടിടത്തിന്‍റെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ആക്രമണമുണ്ടായത്.