ബിലാസ്‌പുര്‍ (ഛത്തീസ്‌ഗഡ്): യുവാവിന്‍റെ വിവാഹ നിശ്ചയവേദിയിലെത്തി ബലാത്സംഗ ആരോപണമുയര്‍ത്തി യുവതി. ബിലാസ്‌പുരിലെ താരാബഹാർ ഏരിയയിലെ സിഎംഡി ചൗക്ക് ഹോട്ടലിൽ നടന്ന അശുതോഷ് എന്നയാളുടെ വിവാഹ നിശ്ചയവേളയിലാണ് ആരോപണവുമായി യുവതി എത്തിയത്. ഇയാള്‍ തന്നെ ബലാത്സംഗം ചെയ്‌തുവെന്നും ഇതുമുഖേന താന്‍ ഗര്‍ഭിണിയാണെന്നുമായിരുന്നു യുവതിയുടെ ആരോപണം. മാത്രമല്ല കയ്യില്‍ കരുതിയ പെട്രോള്‍ കാണിച്ച് ഇവര്‍ ആത്മഹത്യാഭീഷണിയും മുഴക്കി.
യുവാവിന്‍റെ വിവാഹ നിശ്ചയ വേദിയിലെത്തി ബലാത്സംഗ ആരോപണമുയര്‍ത്തി യുവതി; ആരോപണം നിഷേധിച്ച് കുടുംബം - കുടുംബം
ഛത്തീസ്‌ഗഡിലെ ബിലാസ്‌പുരില്‍ യുവാവിന്‍റെ വിവാഹ നിശ്ചയം നടക്കവെ നേരിട്ടെത്തി ബലാത്സംഗ ആരോപണമുയര്‍ത്തി യുവതി, ആരോപണം നിഷേധിച്ച് യുവാവിന്‍റെ കുടുംബം
അശുതോഷിന് താനുമായി വളരെ നാളത്തെ ബന്ധമുണ്ടെന്നും ഇതില്‍ താന്‍ ഗര്‍ഭിണിയുമാണ്. ഇയാളുടെ പിതാവ് ഈ വിവാഹത്തിന് മുമ്പ് സമ്മതിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് പിന്മാറുകയായിരുന്നുവെന്നും യുവതി അറിയിച്ചു. അശുതോഷ് മറ്റൊരു വിവാഹവുമായി മുന്നോട്ട് പോയാൽ താന്‍ മറ്റാരെയും വിവാഹം കഴിക്കില്ലെന്നും യുവതി പറഞ്ഞു. അശുതോഷിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376-ാം വകുപ്പ് പ്രകാരം പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം അശുതോഷിന്‍റെ പിതാവ് ഈ ആരോപണം നിഷേധിച്ചു. യുവതിയും കുടുംബവും തന്‍റെ മകനെ നിരന്തരമായി ഭീഷണിപ്പെടുത്തുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ യുവതി ആത്മഹത്യാഭീഷണി ഉയര്‍ത്തിയതോടെ പൊലീസ് സ്ഥലത്തെത്തി ഇവരെ സമാധാനിപ്പിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിവിൽ ലൈൻ പൊലീസ് സ്‌റ്റേഷൻ ഓഫിസർ ധർമേന്ദ്ര വൈഷ്‌ണവ് വ്യക്തമാക്കി.