തൃശൂർ: ശക്തൻ സ്റ്റാൻഡിലെ ദാസ് കോണ്ടിനെന്‍റൽ ഹോട്ടലിന്‍റെ പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ച രണ്ടുപേർ പിടിയിൽ. 18 വയസുള്ള എറണാകുളം പാറക്കടവ് സ്വദേശി അജിത് ആലുവ സ്വദേശി ഭൈരവനാഥ് എന്നിവരെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ്ചെയ്തത്. ഇക്കഴിഞ്ഞ മാർച്ച് 18 നാണ് പ്രതികൾ ബൈക്ക് മോഷ്‌ടിച്ചത്.
പതിനെട്ടുക്കാരായ ബൈക്ക് മോഷ്ടാക്കൾ അറസ്റ്റിൽ - ബൈക്ക് മോഷണം
എറണാകുളം പാറക്കടവ് സ്വദേശി അജിത് ആലുവ സ്വദേശി ഭൈരവനാഥ് എന്നിവരെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ്ചെയ്തത്
പതിനെട്ടുക്കാരായ ബൈക്ക് മോഷ്ടാക്കൾ അറസ്റ്റിൽ
പ്രതികൾ മോഷ്ടിച്ച വാഹനം രൂപമാറ്റം വലരുത്തി ഉപയോഗിച്ചു വരുകയായിരുന്നു. അങ്കമാലി പാലത്തിന് സമീപം നടന്ന വാഹന പരിശോധനയിലാണ് ബൈക്ക് പിടികൂടിയത്. പൊലീസ് പരിശോധന കണ്ട് ഭയന്ന പ്രതികൾ വാഹനം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നുതുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിവാണ് പ്രതികളെ പിടികൂടിയത്. സമാന രീതിയിൽ കഴിഞ്ഞ ആഴ്‌ച ചാലക്കുടിയിൽ നിന്നും മറ്റൊരു ബൈക്ക് മോഷ്ടിച്ചതായും ഇവർ പൊലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.