എറണാകുളം: വൈറ്റില മേല്‍പാലത്തില്‍ നിന്ന് താഴെ റോഡിലേക്ക് മറിഞ്ഞ ബൈക്ക് യാത്രികന്‍ മരിച്ചു. ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി രാജേഷാണ് (38) മരിച്ചത്. തിങ്കളാഴ്‌ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.
ബൈക്ക് നിയന്ത്രണം വിട്ട് മേല്‍പ്പാലത്തില്‍ നിന്ന് റോഡിലേക്ക് വീണതാണെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ ബൈക്കില്‍ മറ്റ് വാഹനങ്ങളൊന്നും ഇടിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ അപകടം സൃഷ്‌ടിച്ച് ആത്മഹത്യ ചെയ്തതാകാമെന്ന സംശയവും പൊലീസ് തള്ളികളയുന്നില്ല. അപകടം നടന്നയുടന്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് രാജേഷിനെ വൈറ്റിലയിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.