ബെഗുസാരായി (ബിഹാര്‍): ചൊവ്വാഴ്‌ച (14.09.2022) ബിഹാറിലെ ബെഗുസാരായിയില്‍ നടന്ന വെടിവയ്‌പ്പുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്‌റ്റ് ചെയ്‌തതായി പൊലീസ്. കേസിലെ മുഖ്യപ്രതിയായ നാഗയെ റാഞ്ചിയിലേക്ക് കടക്കുന്നതിനായി ജഝ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് മൗര്യ എക്‌സ്‌പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടിയിലാകുന്നത്. അതേസമയം കേസിലുള്‍പ്പെട്ട നാല് പ്രതികളെയും അറസ്‌റ്റ് ചെയ്‌തതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ബെഗുസാരായിയിലെ വെടിവയ്‌പ്പ്; മുഖ്യപ്രതി റാഞ്ചിയിലേക്ക് കടക്കും മുമ്പ് പൊലീസ് പിടിയില്‍ - ബിഹാര്‍
ബിഹാറിലെ ബെഗുസാരായിയില്‍ ഒരാളെ കൊലപ്പെടുത്തുകയും, 11 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്‌ത വെടിവയ്‌പ്പുമായി ബന്ധപ്പെട്ട് കേസില്‍ മുഖ്യപ്രതി റാഞ്ചിയിലേക്ക് കടക്കും മുമ്പ് പൊലീസ് പിടിയില്‍
ബെഗുസാരായിയിലെ വെടിവയ്‌പ്പ്; മുഖ്യപ്രതി റാഞ്ചിയിലേക്ക് കടക്കും മുമ്പ് പൊലീസ് പിടിയില്‍
ഒരാളെ കൊലപ്പെടുത്തുകയും, 11 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തില്‍ സുമിത്, കേശവ്, യുവരാജ്, അർജുൻ എന്നീ നാല് സൈക്കോ കില്ലർമാരെ അറസ്‌റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ ബെഗുസാരായി പൊലീസ് ശക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് കുറ്റവാളികളുടെ ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടിരുന്നു. എന്നാല്‍ സംഭവത്തില്‍ കൃത്യവിലോപമുണ്ടായെന്ന് ആരോപിച്ച് ഏഴ് പൊലീസുകാരെ മുമ്പ് സസ്‌പെൻഡും ചെയ്‌തിരുന്നു.