ഹൈദരാബാദ്:തെലങ്കാനയില്‍ ഭർത്താവിനെ മുളകുപൊടി വിതറി തലയ്ക്കടിച്ച് കൊലപ്പെടുത്തിയതിന് രാജക്ക എന്ന സ്‌ത്രീ പിടിയില്‍. ജയശങ്കര്‍ ഭൂപാലപ്പള്ളി ജില്ലയിലെ തടിചെർളയിലുണ്ടായ സംഭവത്തില്‍ മച്ചർള രാജയ്യയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.
പൊലീസ് പറയുന്നതിങ്ങനെ:കള്ളുവിറ്റ് ജീവിക്കുന്ന മച്ചർള രാജയ്യയും രാജക്കയും തമ്മില്‍ വര്‍ഷങ്ങളായി അസ്വാരസ്യങ്ങളുണ്ടായിരുന്നു. വാക്കേറ്റവും കയ്യാങ്കളിയും തുടര്‍ക്കഥയായതോടെ കുറച്ചുദിവസങ്ങളായി ഇരുവരും വേർപിരിഞ്ഞാണ് കഴിയുന്നത്. അടുത്തിടെ ഭര്‍ത്താവ് വീണ്ടും മര്‍ദിക്കാന്‍ തുടങ്ങിയതോടെ, സ്‌ത്രീ കൊലപ്പെടുത്താനുള്ള തീരുമാനത്തിലെത്തി.
ഞായറാഴ്ച പുലര്‍ച്ചെ (മാര്‍ച്ച് 27) വീടിനു മുന്‍പിലെത്തിയ രാജയ്യയെ രാജക്ക വിളിച്ചുനിര്‍ത്തുകയും മുളകുപൊടി വിതറുകയും ചെയ്‌തു. ഇയാള്‍ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വലിയ മരത്തടി ഉപയോഗിച്ച് തലയ്‌ക്ക് നിര്‍ത്താതെ അടിച്ചു. രാജയ്യ സംഭവസ്ഥലത്തു തന്നെ മരിച്ചു.
ALSO READ:ആന്ധ്രയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് സ്‌ത്രീകളും കുട്ടികളുമടക്കം 8 മരണം, 45 പേർക്ക് പരിക്ക്
വീടിനു മുന്‍പിലെ അഴുക്കുചാലില്‍ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിനായി മഹാദേവപൂർ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പെണ്‍മക്കളാണ് ഇരുവര്‍ക്കും. അതില്‍ ഒരാള്‍ മരിച്ചു. വിവാഹിതരായ രണ്ട് പെൺമക്കളില്‍ ഒരാള്‍ ഭർത്താവുമായുള്ള ബന്ധം വേര്‍പ്പെടുത്തി അമ്മയോടൊപ്പമാണ് കഴിയുന്നത്.