ബെംഗളൂരു :ആളൊഴിഞ്ഞ പ്രദേശത്ത് അസ്ഥികൂടം കണ്ടെടുത്ത് ഹുളിമാവ് പൊലീസ്. അക്ഷയ നഗര്‍ അപ്പാര്‍ട്ട്‌മെന്‍റിന് പിന്‍വശത്തായുള്ള ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങിയ നിലയിലാണ്, പൊലീസ് മൃതദേഹം കണ്ടെടുത്തത്. അതേസമയം മൃതദേഹം ആറുമാസം മുമ്പ് കാണാതായ നേപ്പാള്‍ സ്വദേശിനി പുഷ്‌പ ദാമിയുടേതാണെന്നാണ് (22) പൊലീസ് നിഗമനം.
ആളൊഴിഞ്ഞ പ്രദേശത്ത് അസ്ഥികൂടം ; ആറുമാസം മുമ്പ് കാണാതായ നേപ്പാള്‍ സ്വദേശിനിയുടേതാകാമെന്ന നിഗമനത്തില്‍ പൊലീസ്
കര്‍ണാടകയിലെ ഹുളിമാവില്‍ ആളൊഴിഞ്ഞ പ്രദേശത്ത് അസ്ഥികൂടം കണ്ടെത്തി പൊലീസ്, ആറുമാസം മുമ്പ് കാണാതായ നേപ്പാള്‍ സ്വദേശിനിയുടേതാകാമെന്ന നിഗമനത്തില്‍ പൊലീസ്
നേപ്പാൾ സ്വദേശിനിയായ പുഷ്‌പ ദാമിയും ഭർത്താവ് അമർ ദാമിയും ഹുളിമാവ് സ്‌റ്റേഷൻ പരിധിയിലെ അക്ഷയ നഗറിലാണ് താമസിച്ചിരുന്നത്. ഭര്‍ത്താവിന്‍റെ കടുത്ത മദ്യപാനത്തെ തുടര്‍ന്ന് പുഷ്‌പ നേപ്പാളിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഒടുവില്‍ ഭര്‍ത്താവിനോട് ദേഷ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിന് വീടുവിട്ടിറങ്ങിയ പുഷ്‌പ പിന്നീട് തിരിച്ചെത്തിയില്ല. ഇതേത്തുടര്‍ന്ന് ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് അമർ ദാമി ഹുളിമാവ് പൊലീസ് സ്‌റ്റേഷനിൽ പരാതി നല്‍കിയിരുന്നു.
വ്യാഴാഴ്‌ച പകല്‍ 10 മണിയോടെയാണ് ഹുളിമാവ് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഒരു അപ്പാർട്ട്‌മെന്‍റിന് പിന്നിലെ കാടുകയറിയ പ്രദേശത്ത് മനുഷ്യന്‍റെ തലയോട്ടിയും എല്ലുകളും കണ്ടെത്തിയതെന്ന് സൗത്ത് ഈസ്‌റ്റ് ഡിവിഷന്‍ ഡിസിപി സി.കെ ബാബ പറഞ്ഞു. അസ്ഥികൂടത്തിന് സമീപത്ത് നിന്ന് പഴയ ചെരിപ്പും മാലയും മറ്റും കണ്ടെടുത്തു. ആള്‍സാന്നിധ്യം തീരെയില്ലാത്ത പ്രദേശമായതിനാല്‍ ഇവയൊന്നും ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത വസ്‌തുക്കള്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് കൈമാറിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.