ബെംഗളൂരു: ബംഗ്ലാദേശ് സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യ പ്രതി ഷോബൂസ് മനുഷ്യക്കടത്തിലും പങ്കാളിയെന്ന് പൊലീസ്. ബംഗ്ലാദേശിലെ ബൈറാത്തി സ്വദേശിയാണ് ഷോബൂസ്. അനധികൃതമായി ഇന്ത്യയിലെത്തിയ ഇയാൾ ബെംഗളൂരുവിൽ ആരംഭിച്ച ബ്യൂട്ടി പാർലറിന്‍റെ മറവിൽ പെണ്‍വാണിഭം നടത്തുകയായിരുന്നു. വേശ്യാവൃത്തിക്കായി പെണ്‍കുട്ടികളെ മറ്റ് രാജ്യങ്ങളിലേക്ക് കടത്തിയിരുന്നതായി ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി.
ബംഗ്ലാദേശ് വനിതയെ കൂട്ടബലാത്സംഗം ചെയ്‌ത കേസ്; മുഖ്യ പ്രതിക്ക് മനുഷ്യക്കടത്തിലും പങ്ക് - ബംഗ്ലാദേശ് വനിത
വേശ്യാവൃത്തിക്കായി പെണ്‍കുട്ടികളെ മറ്റ് രാജ്യങ്ങളിലേക്ക് കടത്തിയിരുന്നതായി കൂട്ടബലാത്സംഗക്കേസിലെ മുഖ്യ പ്രതി ഷോബൂസ് പൊലീസിനോട് വെളിപ്പെടുത്തി

ബംഗ്ലാദേശ് വനിതയെ കൂട്ടബലാത്സംഗം ചെയ്‌ത കേസ്; മുഖ്യുപ്രതിക്ക് മനുഷ്യക്കടത്തിലും പങ്ക്
യുവതികളെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് അത് മൊബൈലിൽ ഷൂട്ട് ചെയ്‌ത് ഭീഷണിപ്പെടുത്തി വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയാണ് ഇയാൾ ചെയ്‌തിരുന്നത്. ഇങ്ങനെ നാൽപ്പതോളം പെണ്‍കുട്ടികലെ ഇയാൾ ചൂഷണം ചെയ്‌തതായി പൊലീസ് പറഞ്ഞു. ഇയാളുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ കൂട്ടബലാത്സംഗക്കേസിലെ എല്ലാ പ്രതികൾക്കെതിരെയും പൊലീസ് മനുഷ്യക്കടത്തിനും കേസെടുത്തു.
Also Read:ബംഗ്ലാദേശ് സ്വദേശിനിയെ പീഡിപ്പിച്ചു; നാല് പേർ അറസ്റ്റിൽ