പത്തനംതിട്ട :കോന്നിയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍. പുതുവേല്‍വീട്ടില്‍ അമ്പിളി ബിജുവിനാണ് (46) കുത്തേറ്റത്. കോന്നി സ്വദേശി മോഹന്‍ കുമാറാണ് പൊലീസ് പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതി അമിതമായി മരുന്ന് കഴിച്ച് അവശനിലയിലായിരുന്നതിനാല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്‌ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. വസ്തു കച്ചവടത്തിലെ ബ്രോക്കര്‍മാരായ അമ്പിളിയും മോഹന്‍കുമാറും തമ്മില്‍ പണമിടപാടുകള്‍ നടത്തിയിരുന്നു. കമ്മീഷനും കടം വാങ്ങിയതുമായ അഞ്ച് ലക്ഷം രൂപ മോഹന്‍കുമാര്‍ അമ്പിളിക്ക് നല്‍കാനുണ്ട്. പണം നല്‍കാമെന്ന് പറഞ്ഞ് മോഹന്‍കുമാര്‍ കോന്നി മാമ്മൂട്ടിലെ തന്‍റെ വീട്ടിലേക്ക് വിളിച്ചുവരുത്തി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു.