കണ്ണൂർ : കണ്ണൂർ പാപ്പിനിശ്ശേരിയിൽ തീവണ്ടി പാളം തെറ്റിക്കാൻ നീക്കം നടന്നതായി സംശയം. റെയിൽ പാളത്തിൽ കരിങ്കല്ലുകൾ നിരത്തിവച്ചതായി കണ്ടെത്തി. ഇന്ന് പുലർച്ചെ കടന്നുപോയ മലബാർ എക്‌സ്പ്രസിന്‍റെ ലോക്കോ പൈലറ്റാണ് സംഭവം ശ്രദ്ധയിൽപ്പെടുത്തിയത്.
കണ്ണൂരില്‍ റെയില്‍ പാളത്തില്‍ കരിങ്കല്ലുകള്‍ ; അപകടം ഒഴിവായത് തലനാരിഴയ്‌ക്ക് - കണ്ണൂർ പാപ്പിനശ്ശേരിയിൽ പാളത്തിൽ കരിങ്കല്ലുകൾ നിരത്തി അപകടപ്പെടുത്താൻ ശ്രമം
റെയിൽ പാളത്തിൽ കരിങ്കല്ലുകൾ നിരത്തിവച്ച് തീവണ്ടി അട്ടിമറിക്കാൻ ശ്രമിച്ചതായി സംശയം. ലോക്കോപൈലറ്റിന്‍റെ ഉചിതമായ ഇടപെടൽ മൂലം അപകടം ഒഴിവായി

തീവണ്ടി പാളം തെറ്റിക്കാൻ നീക്കം: അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്
ട്രെയിൻ യാത്രയിൽ അസ്വാഭാവികത തോന്നിയതിനാൽ സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കരിങ്കല്ലുകൾ നിരത്തിവച്ചിരിക്കുന്നത് കണ്ടെത്തിയത്. പാളത്തിൽ കരിങ്കല്ലുകൾ കൊണ്ടുവച്ചത് ആരാണെന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.