കേരളം

kerala

ETV Bharat / crime

നടക്കാനിറങ്ങിയ യുവതിക്ക് പിന്നാലെ കത്തിയുമായി മോഷ്‌ടാവ്, ഫോണും മാലയും തട്ടിയെടുക്കാന്‍ ആക്രമണം ; വീഡിയോ പുറത്ത് - ലുധിയാന

ലുധിയാനയിലെ അത്തം പാര്‍ക്കിന് സമീപത്ത് രാവിലെ നടക്കാനിറങ്ങിയ യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്

Ludhiana  walking woman attacked in ludhiana  woman attacked in ludhiana  നടക്കാനിറങ്ങിയ യുവതിക്ക് നേരെ മോഷണശ്രമം  പഞ്ചാബ്  ലുദിയാന  പ്രഭാതസവാരിക്കിറങ്ങിയ യുവതിക്ക് നേരെ മോഷണ ശ്രമം
walking woman attacked in Ludhiana

By

Published : Dec 16, 2022, 9:59 AM IST

മോഷണശ്രമത്തിന്‍റെ സിസിടിവി ദൃശ്യം

ലുധിയാന :പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ ആക്രമിച്ച് മോഷണത്തിന് ശ്രമം. സംഭവത്തില്‍ യുവതിക്ക് സാരമായി പരിക്കേറ്റു. പഞ്ചാബ് ലുധിയാന അത്തം പാര്‍ക്കിന് സമീപത്ത് ഡിസംബര്‍ 14-നാണ് സംഭവം. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

കയ്യില്‍ കത്തിയുമായി പിന്തുടര്‍ന്നെത്തിയാണ് മോഷ്‌ടാവ് യുവതിയെ ആക്രമിച്ചത്. കഴുത്തിലുണ്ടായിരുന്ന മാലയും മൊബൈല്‍ ഫോണും തട്ടിയെടുക്കാനായിരുന്നു ഇയാളുടെ ശ്രമം. എന്നാല്‍ ഇത് തടുക്കുന്നതിനിടെ നിലത്തുവീണ യുവതിയെ ഇയാള്‍ മര്‍ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഇയാളുടെ കയ്യിലുള്ള കത്തി പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നതിനിടെ യുവതിക്ക് സാരമായി പരിക്കേറ്റു. കവര്‍ച്ചാശ്രമം വിഫലമായതോടെ മോഷ്‌ടാവ് ഓടി രക്ഷപ്പെട്ടു. സംഭവം ശ്രദ്ധയില്‍പ്പെട്ടതായി ചൗക്കി അത്തം പാർക്കിന്‍റെ ചുമതലയുള്ള ഹർമേഷ് സിങ് പറഞ്ഞു. വിഷയം പൊലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് പട്രോളിങ് ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ 15 ദിവസത്തിനിടെ മേഖലയില്‍ 29 മോഷണങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി ഭീതിയും വര്‍ധിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details