മലപ്പുറം: ഗവേഷണ വിദ്യാര്‍ഥിയുടെ പീഡന പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപകനെ പുറത്താക്കി. സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം അധ്യാപകന് ഹാരിസിനെയാണ് പുറത്താക്കിയത്. ബുധനാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിന്റെതാണ് തീരുമാനം.
2021 ജൂലൈയിലാണ് സന്ദേശങ്ങള്‍ അയച്ചതിന്റെ സ്ക്രീന്‍ഷോട്ട് സഹിതം ഗവേഷണ വിദ്യാര്‍ഥി അധ്യാപകനെതിരെ പരാതി നല്‍കുന്നത്. നേരിട്ടും ഫോണിലും വാട്സ്ആപ്പ് മുഖേനെയും ലൈംഗിക ചുവയോടെ സംസാരിച്ചതായാണ് വിദ്യാര്‍ഥിനിയുടെ പരാതി. വൈസ് ചാന്‍സലര്‍ക്കും വകുപ്പ് തലവനും നല്കിയ പരാതി ഇന്റേണല്‍ കംപ്ലെയിന്റ് സെല്ലിലേക്ക് കൈമാറിയിരുന്നു.