മുംബൈ : സ്ഥലം മാറ്റത്തിന് കാരണക്കാരിയായതിലുള്ള വൈരാഗ്യം മൂലം മുംബൈയിൽ വനിത പൊലീസ് ഇൻസ്പെക്‌ടറെ (പിഐ) പീഡിപ്പിച്ച് അസിസ്റ്റന്‍റ് പൊലീസ് ഇൻസ്പെക്‌ടര്‍ (എഎസ്ഐ). സംഭവത്തില്‍, കൺട്രോൾ റൂം എഎസ്ഐ ദീപക് ദേശ്‌മുഖിനെ കുരാർ പൊലീസ് അറസ്റ്റ് ചെയ്‌തു. തന്‍റെ സ്ഥലംമാറ്റത്തിന് പൊലീസുകാരിയുടെ പരാതിയാണ് കാരണമായതെന്നതിന്‍റെ വൈരാഗ്യത്തിലായിരുന്നു ക്രൂരത.
'സ്ഥലം മാറ്റത്തിന് കാരണക്കാരി' ; പൊലീസുകാരിയെ പീഡിപ്പിച്ച എഎസ്ഐ അറസ്റ്റില്‍ - Molestation
വനിത പൊലീസ് ഇൻസ്പെക്‌ടറെ (പിഐ) പീഡിപ്പിച്ച അസിസ്റ്റന്‍റ് പൊലീസ് ഇൻസ്പെക്‌ടര്‍ (എഎസ്ഐ) അറസ്റ്റില്‍. സ്ഥലം മാറ്റത്തിന് കാരണമായതിലുള്ള വൈരാഗ്യമാണ് പ്രതിയെ കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്
സ്ഥലം മാറ്റത്തിന് കാരണക്കാരിയായി; വനിത പൊലീസ് ഇന്‍സ്‌പെക്‌ടറെ പീഡിപ്പിച്ച് എഎസ്ഐ
ഇയാള്‍ ഉദ്യോഗസ്ഥയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. പൊലീസ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ എഎസ്‌ഐ ദീപക് ദേശ്‌മുഖിനെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ (ഐപിസി) 354, 354 (ഡി), 509 വകുപ്പുകളും ബന്ധപ്പെട്ട ഐടി വകുപ്പുകളും പ്രകാരമാണ് കേസ്.