ഹൈദരാബാദ്: ആംഫോട്ടെറിസിൻ ബി മരുന്നുകൾ കരിഞ്ചന്തയിൽ വിറ്റ രണ്ട് സംഘങ്ങൾ ഹൈദരബാദിൽ പിടിയിൽ. സംഭവത്തിൽ ഒമ്പത് പേരെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്‌തു. എസ്ആർ നഗർ, ബഞ്ചാര ഹിൽസ് മേഖലകളിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ആംഫോട്ടെറിസിൻ ബി കരിഞ്ചന്തയിൽ വിറ്റ ഒമ്പത് പേർ പിടിയിൽ - ആംഫോട്ടെറിസിൻ ബി കരിഞ്ചന്തയിൽ
മരുന്നുകൾ വിറ്റ രണ്ട് സംഘങ്ങളിൽ നിന്നായി 28 ആംഫോട്ടെറിസിൻ ബി വൈയിലുകൾ പൊലീസ് പിടിച്ചെടുത്തു
ആംഫോട്ടെറിസിൻ ബി കരിഞ്ചന്തയിൽ വിറ്റ ഒമ്പത് പേർ പിടിയിൽ
Also Read: തീവ്രവാദികളുടെ വെടിയേറ്റ് ജമ്മുകശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു
മരുന്നുകൾ വിറ്റ രണ്ട് സംഘങ്ങളിൽ നിന്നായി 28 ആംഫോട്ടെറിസിൻ ബി വൈയിലുകൾ പൊലീസ് പിടിച്ചെടുത്തു. രാജ്യത്ത് കൊവിഡ് ചികിത്സയ്‌ക്ക് ഉപയോഗിക്കുന്ന മരുന്നുകളാണ് ആംഫോട്ടെറിസിൻ ബി. കൊവിഡ് ബാധിതരിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന വിവിധ ഫംഗസ് രോഗങ്ങൾക്കും ഇതേ മരുന്നാണ് ഉപയോഗിക്കുന്നത്.