തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസിൽ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. കേസ് നാളെ വിചാരണ കോടതിക്ക് കൈമാറും. മാല മോഷ്‌ടിക്കാനുള്ള ശ്രമത്തിനിടെ പ്രതി യുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. തമിഴ്‌നാട് സ്വദേശി രാജേന്ദ്രനാണ് കേസിലെ പ്രതി.
ഫെബ്രുവരി ആറിനാണ് അമ്പലമുക്കിലെ ചെടിക്കട ജീവനക്കാരിയായ വിനീതയെ രാജേന്ദ്രന്‍ കൊലപ്പെടുത്തിയത്. ലോക്ക്‌ഡൗൺ നിയന്ത്രണമുണ്ടായിരുന്ന ഒരു ഞാറാഴ്‌ചയാണ് പ്രതി ജോലി സ്ഥലത്തെത്തിയ വിനീതയെ കഴുത്തുറത്ത് കൊലപ്പെടുത്തിയത്. വിനീതയെ കൊലപ്പെടുത്തിയ ശേഷം പ്രതി ധരിച്ചിരുന്ന ഷർട്ട് സമീപത്തെ കുളത്തിൽ ഉപേക്ഷിക്കുകയും കത്തി പ്രതി ജോലി ചെയ്‌തിരുന്ന ചായക്കടയിൽ ഒളിപ്പിയ്‌ക്കുകയുമായിരുന്നു.