ആലപ്പുഴ:ആലപ്പുഴ പൊലീസ് ക്വാട്ടേഴ്‌സിലെ കൂട്ടമരണത്തിൽ പൊലീസുകാരനായ റെനീസിന്‍റെ പെണ്‍സുഹൃത്ത് ഷഹാനെയെ അറസ്റ്റ് ചെയ്‌തു. രണ്ട് മക്കളെ കൊലപെടുത്തി അമ്മ ആത്മഹത്യ ചെയ്‌ത കേസിൽ ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. റെനീസിനെ കല്യാണം കഴിക്കാൻ ഷഹാന സമ്മർദം ചെലുത്തിയിരുന്നു.
നജ്‌ലയും മക്കളും ഒഴിയണം എന്നായിരുന്നു ഷഹാനയുടെ ആവശ്യം. അല്ലെങ്കിൽ ഭാര്യയായി കൂടെ താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. 6 മാസം മുമ്പ് ഫ്ളാറ്റിൽ എത്തി ഷഹാന നജ്‌ലയെ ഭീഷണിപ്പെടുത്തിയിരുന്നു.