കേരളം

kerala

ETV Bharat / crime

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി

വിചാരണ കോടതി മാറ്റിയതിനെതിരെയാണ് അതിജീവിത ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ രഹസ്യ വാദമാണ് നടന്നത്.

വിചാരണ കോടതി  നടിയെ ആക്രമിച്ച കേസ്  അതിജീവിത നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി  അതിജീവിതയുടെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി  Actress assult case in Kochi  Kochi  എറണാകുളം  Ernakulam news  Ernakulam news updates  latest news in kochi  latest news in kerala
അതിജീവിതയുടെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി

By

Published : Sep 6, 2022, 7:42 PM IST

എറണാകുളം:നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റിയതിനെതിരെ അതിജീവിത നല്‍കിയ ഹര്‍ജിയില്‍ ഇന്ന് (സെപ്‌റ്റംബര്‍ 9) വാദം പൂര്‍ത്തിയായി. രഹസ്യ വാദം നടന്ന ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി. അതിജീവിത ആവശ്യപ്പെട്ട പ്രകാരമായിരുന്നു രഹസ്യ വാദം.

നേരത്തെ വിവിധ ദിവസങ്ങളില്‍ വാദം നടന്നിരുന്നെങ്കിലും ഇന്നാണ് അന്തിമ വാദം നടന്നത്. രാവിലെ 11 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5മണി വരെയായിരുന്നു വാദം. വിചാരണ എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ നിന്നും പ്രിൻസിപ്പൽ സെഷൻസിലേക്ക് മാറ്റിയതിനെതിരെയാണ് അതിജീവിത ഹര്‍ജി നല്‍കിയത്.

സെഷൻസ് ജഡ്‌ജി ഹണി എം.വർഗീസ് വിചാരണ നടത്തരുതെന്നാണ് ആവശ്യം. അദ്ദേഹം വിചാരണ നടത്തിയാൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും ജ‍ഡ്‌ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നുമായിരുന്നു ഹർജിയിലെ വാദങ്ങൾ. ഓണാവധിക്ക് ശേഷമാകും ഹർജിയിൽ ഹൈക്കോടതി വിധി പറയുക.

also read:നടിയെ ആക്രമിച്ച കേസ്: അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ABOUT THE AUTHOR

...view details