കേരളം

kerala

ETV Bharat / crime

എംഡിഎംഎയുമായി യുവാവ് പിടിയില്‍ ; അറസ്റ്റിലായത് അന്തര്‍ സംസ്ഥാന സംഘത്തിന്‍റെ സഹായി - ലഹരി വസ്തുവുമായി അണങ്കുര്‍ സ്വദേശി പിടിയില്‍

കബീറില്‍ നിന്ന് 5 ഗ്രാം എം ഡി എം എയും, 15 ഗ്രാം കഞ്ചാവും കണ്ടെടുത്തു

A youth has been arrested for helping to bring the deadly drug MDMA to Kerala  എം ഡി എം എയുമായി യുവാവ് പിടിയില്‍  കാസര്‍കോട് യുവാവ് പിടിയില്‍  ലഹരി വസ്തുവുമായി അണങ്കുര്‍ സ്വദേശി പിടിയില്‍  കാസര്‍കോട് അണങ്കുര്‍
എം ഡി എം എയുമായി യുവാവ് പിടിയില്‍

By

Published : May 23, 2022, 8:23 PM IST

കാസര്‍കോട് : കേരളത്തിലേക്ക് മാരക മയക്ക് മരുന്നായ എം ഡി എം എ എത്തിച്ച് വിതരണം ചെയ്യാന്‍ അന്തര്‍ സംസ്ഥാന സംഘത്തെ സഹായിക്കുന്ന യുവാവ് അറസ്റ്റില്‍. അണങ്കുര്‍ സ്വദേശി അഹമ്മദ് കബീറാണ് (22) പൊലീസിന്‍റെ പിടിയിലായത്. ഇയാളില്‍ നിന്ന് 5 ഗ്രാം എം ഡി എം എയും, 15 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെത്തി.

പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ സംശയം തോന്നിയാണ് ഇയാളെ പിടികൂടിയത്. ഗോവയില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തില്‍ നിന്ന് ലഹരി വസ്‌തു വാങ്ങി കേരളത്തില്‍ വിതരണം ചെയ്യുന്ന പ്രധാന കണ്ണിയാണ് ഇയാള്‍.

also read: ലഹരി പാര്‍ട്ടിക്കിടെ ടെക്കി മരിച്ചു ; ബാര്‍ പൂട്ടി സീല്‍ ചെയ്‌ത് പൊലീസ്

കാസര്‍കോട് ജ്വല്ലറി ജീവനക്കാരനെ കൂട്ടുപിടിച്ച് മോഷണം നടത്തുകയും ആ പണം ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങുകയും ചെയ്ത സംഭവത്തില്‍ നിലവില്‍ കബീറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാസർകോട് എസ് ഐ വിഷ്ണു പ്രസാദ് രഞ്ജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ABOUT THE AUTHOR

...view details