കൊല്ലം: പേരയത്ത് മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. പേരയം സ്വദേശി അമലാണ് (25) കൊല്ലം സ്‌പെഷ്യല്‍ എക്‌സൈസിന്‍റെ പിടിയിലായത്. ഇയാളില്‍ നിന്ന് 80.254 ഗ്രാം എം.ഡി.എം.എയും ഒരു മൊബൈല്‍ ഫോണും സംഘം പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം എക്‌സൈസിന്‍റെ ഓപ്പറേഷന്‍ ഫ്രണ്ട്‌സിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്. ജില്ലയില്‍ സ്ഥിരമായി വില്‍പ്പന നടത്തുന്ന ഇയാള്‍ക്ക് ബെംഗളൂരുവില്‍ നിന്നാണ് ലഹരി മരുന്ന് ലഭിക്കുന്നത്. ബെംഗളൂരുവില്‍ സ്ഥിര താമസമാക്കിയ ചെന്നൈ സ്വദേശിയില്‍ നിന്ന് വാങ്ങുന്ന ലഹരി മരുന്ന് കരുനാഗപ്പള്ളി, പുനലൂർ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഫിയ സംഘത്തിനാണ് കൈമാറുന്നതെന്ന് പ്രതി എക്‌സൈസിനോട് പറഞ്ഞു.