കേരളം

kerala

ETV Bharat / crime

പ്രണയാഭ്യാര്‍ഥന നിരസിച്ച 17കാരിയെ ആക്രമിച്ച യുവാവ് അറസ്റ്റില്‍ - love proposal rejected

പെണ്‍കുട്ടിയെ വെട്ടി പരിക്കേല്‍പ്പിച്ചതിന് ശേഷം കഴുത്തറുത്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

A young man hacks a 17 year old girl who refused a love proposal  പ്രണയാഭ്യാര്‍ത്ഥന നിരസിച്ചു  പതിനേഴുകാരിയെ വെട്ടിപരിക്കേല്‍പിച്ച് യുവാവ്  love proposal rejected  idukki GH qurters
പതിനേഴുകാരിയെ വെട്ടിപരിക്കേല്‍പിച്ച് യുവാവ്

By

Published : Jun 9, 2022, 6:55 PM IST

ഇടുക്കി: പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് പതിനേഴുകാരിയെ വെട്ടിപരിക്കേല്‍പിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മൂന്നാര്‍ ജി.എച്ച് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ബ്രിജേഷാണ് (18) അറസ്റ്റിലായത്. മെയ് 12നായിരുന്നു ആക്രമണം.

പ്ലസ് ടു വിദ്യാര്‍ഥിയായ പെണ്‍കുട്ടി സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ ബ്രിജേഷ് പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് കഴുത്തറുത്ത് ബ്രിജേഷ് ആത്മഹത്യക്ക് ശ്രമിച്ചു. ഒരേ സ്‌കൂളില്‍ പഠിക്കുന്നവരാണ് ഇരുവരും.

ബ്രിജേഷിന്‍റെ പ്രണയാഭ്യർഥന പെൺകുട്ടി നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കഴുത്തിലെ ഞരമ്പിന് പരിക്കേറ്റ യുവാവ് പൊലീസ് നിരീക്ഷണത്തില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ബുധനാഴ്‌ച ആശുപത്രി വിട്ടപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

also read:പ്രണയാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി; പ്രതി അറസ്റ്റിൽ

ABOUT THE AUTHOR

...view details