കോഴിക്കോട്:കെട്ടാങ്ങലില്‍ ഹോട്ടല്‍ തൊഴിലാളിയായ യുവാവിനെ ആറംഗ സംഘം കുത്തി പരിക്കേല്‍പ്പിച്ചു. കെട്ടാങ്ങൽ - മലയമ്മ റോഡിലെ ഫുസ്സീസ് ഹോട്ടലിലെ തൊഴിലാളി ഉമ്മറിനാണ് കുത്തേറ്റത്. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു.
ചിറ്റാരിപിലാക്കൽ സ്വദേശി അഷ്‌റഫ്, ചാത്തമംഗലം സ്വദേശികളായ അഖിലേഷ് ഷാലിദ്, രഞ്‌ജിത് എന്നിവരെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്. വ്യാഴാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ആറംഗ സംഘം കാരണമില്ലാതെ ഉമ്മറുമായി വാക്ക് തര്‍ക്കമുണ്ടാക്കുകയും, തുടര്‍ന്ന് കത്തിക്കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.