കാസര്‍കോട് : കല്ലക്കട്ട ബാഞ്ഞാര്‍മൂലയില്‍ ആള്‍ താമസമില്ലാത്ത വീട്ടില്‍ നിന്നും ഒരു ടണ്‍ പാന്‍ മസാലയും ഇവ നിര്‍മിക്കുന്നതിനാവശ്യമായ അസംസ്‌കൃത വസ്തുക്കളും പിടികൂടി. ഡ്രൈവറായ കൊല്ലഗാന സ്വദേശി ബദറുദീന്‍റെ ഉടമസ്ഥതയിലുള്ളതാണ് വീട്. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
വിദ്യാനഗര്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പാന്‍ മസാല ശേഖരം കണ്ടെത്തിയത്. ചാക്കുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു പാന്‍മസാലകള്‍. ആള്‍ താമസമില്ലാത്ത വീടായിട്ടും രാത്രി സമയങ്ങളില്‍ വാഹനങ്ങള്‍ വന്നുപോകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.