കേരളം

kerala

ETV Bharat / crime

വൻ കവർച്ചയ്‌ക്ക്‌ പദ്ധതിയിട്ട സംഘം അറസ്റ്റില്‍: തലവനായി അന്വേഷണം

പാലക്കാട് ജില്ലയിലെ വീടുകള്‍ കേന്ദീകരിച്ച് വന്‍ കവര്‍ച്ചക്ക് പദ്ധതിയിട്ട സംഘത്തിന്‍റെ തലവനായി അന്വേഷണം ശക്തമാക്കി ചിറ്റൂര്‍ പൊലീസ്

വൻ കവർച്ചയ്‌ക്ക്‌ പദ്ധതിയിട്ട സംഘം അറസ്റ്റില്‍  പാലക്കാട് വീടുകല്‍ കേന്ദ്രീകരിച്ച് മോഷണം  ചിറ്റൂര്‍ പൊലീസ്  പാലക്കാട്  പന്നിപ്പെരുന്തല ഗാന്ധിനഗര്‍  A group that planned a massive robbery was arrested  robbery group was arrested  A group that planned a massive robbery was arrested in palakkad district  palakkad district
വൻ കവർച്ചയ്‌ക്ക്‌ പദ്ധതിയിട്ട സംഘം അറസ്റ്റില്‍

By

Published : Jul 18, 2022, 6:34 PM IST

പാലക്കാട്: വീടുകള്‍ കേന്ദ്രീകരിച്ച് വന്‍ കവര്‍ച്ചയ്ക്ക് പദ്ധതിയിട്ട 13 അംഗ സംഘത്തെ ചിറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശികളായ സെബിൻ(36), സിജിൻ എന്ന കാർത്തു(37), വിനേഷ്(38), സജിത്ത് എന്ന മണി (37), നിഖിൽ എന്ന മുത്തു (28), ഉല്ലാസ്(39), രഞ്ജിത് (39), നിധീഷ് (38), മുകേഷ് (35), അനീഷ്(39) നിഖിൽ (35), ഷാനവാസ് (30) എറണാകുളം സ്വദേശി സ്വരൂപ് (32) എന്നിവരാണ് അറസ്റ്റിലായത്‌. പന്നിപ്പെരുന്തല ഗാന്ധിനഗറില്‍ നിന്ന് വ്യാഴാഴ്‌ചയാണ് സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.

കവര്‍ച്ചയ്ക്ക് പദ്ധതിയിട്ട് നിര്‍ദേശം ലഭിക്കുന്നതിനായി ഗാന്ധിനഗറിലെ വീട്ടില്‍ കാത്തിരിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. സംഘത്തിന്‍റെ തലവനെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ പിടിയിലാകുന്നതോടെ കവര്‍ച്ചയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

സംഘത്തില്‍ നിന്ന് രണ്ട് കാര്‍, ഒരു ബൈക്ക്, ഒരു ട്രാവലര്‍ എന്നിവയും പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ സംഘം നിരവധി ക്വട്ടേഷന്‍, കവര്‍ച്ച കേസുകളിലെ പ്രതികളാണെന്ന് ചിറ്റൂർ എസ്.ഐ എം.മഹേഷ്‌കുമാർ പറഞ്ഞു. സംഘത്തിന് ഗാന്ധിനഗറില്‍ താമസ സൗകര്യമൊരുക്കിയ ആള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

also read: കടകള്‍ കുത്തിത്തുറന്ന് 12 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ കവർന്നു ; മൂന്നംഗ സംഘം പിടിയില്‍, ദൃശ്യം പുറത്ത്

ABOUT THE AUTHOR

...view details