പത്തനംതിട്ട: നിലത്തെഴുത്തിലൂടെ അക്ഷരം പഠിക്കാനെത്തിയ നാലര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ ആശാട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍. കൊടുമണ്‍ രണ്ടാംകുറ്റി ലതാഭവനിൽ വിദ്യാധരനാണ് (69) പിടിയിലായത്. തിങ്കളാഴ്‌ച രാവിലെ 11 മണിക്കും 3 മണിക്കുമിടയിലാണ് കേസിനാസ്‌പദമായ സംഭവം.
നിലത്തെഴുത്തിനെത്തിയ ബാലികയെ പീഡിപ്പിച്ചു: ആശാട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍ - ബാലികയെ പീഡിപ്പിച്ചു
നാലു വയസുകാരിയെ പീഡിപ്പിച്ച 69കാരനെ പൊലീസ് അറസ്റ്റ് ചെയ്തു
അറസ്റ്റിലായ പ്രതി വിദ്യാധരന്‍ (69)
കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയെ തുടര്‍ന്ന് ചൊവ്വാഴ്‌ചയാണ് ഇയാളെ കൊടുമണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അടൂര്‍ ഡിവൈ.എസ്.പി. ആര്‍. ബിനുവിന്‍റെ മേല്‍നോട്ടത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വി.എസ്. പ്രവീണ്‍, എസ്.ഐ അനില്‍കുമാര്‍, എഎസ്ഐ സന്തോഷ്, സിപിഓമാരായ അന്‍സാര്‍, സൂര്യമിത്ര, അജിത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
also read:അഞ്ച് വയസുകാരിയെ പീഡിപ്പിച്ച 27കാരന് 14 വര്‍ഷം കഠിന തടവ്