കേരളം

kerala

ETV Bharat / crime

പത്താം ക്ലാസ് വിദ്യാര്‍ഥിയെ നഗ്നനാക്കി മര്‍ദിച്ചു ; സഹപാഠികള്‍ക്കെതിരെ പരാതിയുമായി കുടുംബം - School and Mass Education dept odisha

ഏപ്രില്‍ 17 നാണ് ദാരുണമായ സംഭവം, സ്‌കൂള്‍ ഹോസ്‌റ്റലില്‍ കുട്ടിയെ സഹപാഠികള്‍ ചേര്‍ന്ന് നഗ്നനാക്കി മര്‍ദിക്കുകയായിരുന്നു

ragging in odisha Majhipali  pvt residential school ragging  School and Mass Education dept odisha  മജ്ഹിപാലി പ്രൈവറ്റ് റസിഡൻഷ്യൽ സ്‌കൂള്‍ റാഗിംഗ്
പത്താം ക്ലാസ് വിദ്യാര്‍ഥിയെ നഗ്നനാക്കി മര്‍ദിച്ചു; സഹാപാഠികള്‍ക്കെതിരെ പരാതിയുമായി കുടുംബം

By

Published : Apr 21, 2022, 8:50 PM IST

സാംബല്‍പുര്‍ (ഒഡിഷ) : മജ്ഹിപാലിയിലെ പ്രൈവറ്റ് റസിഡൻഷ്യൽ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ക്രൂരമായ റാഗിങ്ങിനിരയായ സംഭവത്തില്‍ പരാതിയുമായി കുടുംബം. ഒഡിഷയിലെ വിദ്യാഭ്യാസ വകുപ്പിനാണ് പരാതി സമര്‍പ്പിച്ചത്. ഏപ്രില്‍ 17 നാണ് ദാരുണമായ സംഭവം.

സ്‌കൂള്‍ ഹോസ്‌റ്റലില്‍ കുട്ടിയെ സഹപാഠികള്‍ ചേര്‍ന്ന് നഗ്നനാക്കി മര്‍ദിക്കുകയായിരുന്നു. വിദ്യാര്‍ഥിയെ ശാരീരികമായി ആക്രമിച്ച രണ്ട് പേരുള്‍പ്പടെ ആകെ 8 പേര്‍ക്കെതിരെ സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ നടപടി സ്വീകരിച്ചു. ഇവരെ ഹോസ്‌റ്റലില്‍ നിന്ന് പുറത്താക്കി.

രണ്ട് ദിവസത്തിന് ശേഷം റാഗിങ്ങിനെക്കുറിച്ചുള്ള വിവരം വിദ്യാര്‍ഥിയാണ് വീട്ടുകാരെ അറിയിച്ചത്. പിന്നാലെ വിഷയം കുട്ടിയുടെ പിതാവ് സ്‌കൂളില്‍ അറിയിച്ചു. തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

ABOUT THE AUTHOR

...view details