കാസർകോട്:മഞ്ചേശ്വരത്തെ ഉദ്യാവാറിൽ ഒമ്പത് വയസുകാരിയെ നിലത്തെറിഞ്ഞ കേസിലെ പ്രതി ഇതിന് മുമ്പ് പെൺകുട്ടിയുടെ കൂട്ടുകാരെ ആക്രമിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ. കൂട്ടുകാരെ കല്ലെറിഞ്ഞുവെന്ന് കുട്ടി സംഭവത്തിന് ശേഷം പറഞ്ഞതായി ബന്ധുക്കൾ ഇടിവി ഭാരതിനോട് പറഞ്ഞു. കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും ബന്ധുക്കൾ അറിയിച്ചു.
സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി കാസർകോട് സെക്കൻഡ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തി. പ്രതി അബൂബക്കർ സിദ്ദിഖ് റിമാൻഡിലാണ്. പോക്സോ വകുപ്പ് ചേർത്താണ് കേസ് എടുത്തത്.