കേരളം

kerala

ETV Bharat / crime

10 വയസില്‍ തുടങ്ങിയ പീഡനം, എതിര്‍ത്താല്‍ കൊടിയ മര്‍ദനം; 80കാരന്‍ 17കാരിയെ പീഡിപ്പിച്ചത് 7 വര്‍ഷത്തോളം - പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഡിജിറ്റല്‍ പീഡനത്തിന് ഇരയാക്കിയ 80കാരന്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഡിജിറ്റല്‍ പീഡനത്തിന് ഇരയാക്കിയ 80കാരന്‍ പിടിയില്‍

man held for digitally raping minor girl  Man arrested under POCSO  Maurice Ryder arrested by Noida Police  80കാരന്‍ 17കാരിയെ പീഡിപ്പിച്ചത് 7 വര്‍ഷത്തോളം  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഡിജിറ്റല്‍ പീഡനത്തിന് ഇരയാക്കിയ 80കാരന്‍ പിടിയില്‍  noida digital rape culprit under custody
80 year old man raped digitally

By

Published : May 16, 2022, 12:19 PM IST

നോയിഡ:17കാരിയെ 7 വര്‍ഷത്തോളം ഡിജിറ്റല്‍ പീഡനത്തിന് (കൈവിരലുകളും കാല്‍ വിരലുകളും ഉപയോഗിച്ചുള്ള നിര്‍ബന്ധിത പീഡനം) ഇരയാക്കിയ 80കാരന്‍ പിടിയില്‍. മോറിസ് റൈഡർ എന്ന പ്രതിയെയാണ് നോയിഡ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാള്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കാന്‍ തുടങ്ങുമ്പോള്‍ 10 വയസായിരുന്നു കുട്ടിയുടെ പ്രായം. ഭാര്യയുമായി പിരിഞ്ഞ് ലിവിംഗ് ടുഗതര്‍ പങ്കാളിയുമായി നോയിഡയില്‍ താമസിക്കുകയായിരുന്നു മോറിസ്.

പങ്കാളി ജോലി നോക്കി പോയതോടെ ഇയാള്‍ 10 വയസുകാരിയെ ദുരുപയോഗം ചെയ്യാന്‍ തുടങ്ങി. പീഡനം എതിര്‍ത്തപ്പോള്‍ ഇയാള്‍ മര്‍ദിച്ചിരുന്നതായും കുട്ടി മൊഴി നല്‍കി. കുട്ടി ഫോണില്‍ പകര്‍ത്തിയ പ്രതിയുടെ ശബ്‌ദരേഖ പൊലീസിന് കൈമാറി. സെക്ഷൻ 376 (ബലാത്സംഗം), 323 (സ്വമേധയാ മുറിവേൽപ്പിക്കൽ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), പോക്‌സോ നിയമത്തിലെ സെക്ഷൻ 5, 6 എന്നിവ പ്രകാരം പൊലീസ് കേസെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Also Read 17 കാരി പ്രസവിച്ചു, മകളെ ബലാത്സംഗം ചെയ്യാൻ കാമുകന് ഒത്താശ ചെയ്‌തത് അമ്മ ; 'രേഖ'യില്‍ കുടുങ്ങി അറസ്റ്റില്‍

For All Latest Updates

ABOUT THE AUTHOR

...view details