ചെന്നൈ:ദുബായിയിൽ നിന്ന് ചെന്നൈയിലെത്തിയ വിമാനത്തിന്‍റെ ടോയ്‌ലറ്റിൽ നിന്നും സ്വർണക്കട്ടികൾ കണ്ടെടുത്ത് കസ്റ്റംസ്. 4.21കോടി രൂപ വിലമതിക്കുന്ന വിദേശ അടയാളങ്ങളുള്ള 60 സ്വർണക്കട്ടികളാണ് അധികൃതർ കണ്ടെടുത്തത്. ഇതിന് പുറമെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടോയ്‌ലറ്റിൽ നിന്ന് ഒരു സ്വർണ്ണക്കട്ടിയും അധികൃതർ പിടിച്ചെടുത്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
60 സ്വർണക്കട്ടികൾ, വില 4.21 കോടി.. കണ്ടെടുത്തത് വിമാനത്തിന്‍റെ ടോയ്‌ലറ്റിൽ നിന്ന് - ലഗേജിലെ ടൂൾ കിറ്റുകളിൽ സ്വർണ ദണ്ഡുകൾ ഒളിപ്പിച്ച് കടത്താൻ ശ്രമം വൃദ്ധൻ അറസ്റ്റിൽ
ദുബായിൽ നിന്ന് എത്തിയ 61 കാരനിൽ നിന്ന് 25.87 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണദണ്ഡുകളും പിടിച്ചെടുത്തു.
വിമാനത്തിന്‍റെ ടോയ്‌ലറ്റിൽ നിന്ന് കണ്ടെടുത്തത് 4.21കോടി രൂപ വിലമതിക്കുന്ന 60 സ്വർണക്കട്ടികൾ
ആകെ 9.02 കിലോ സ്വർണമാണ് പിടിച്ചെടുത്തത്. കൂടാതെ, ദുബായിൽ നിന്ന് എത്തിയ 61 കാരനിൽ നിന്നും 25.87 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണദണ്ഡുകൾ കസ്റ്റംസ് അധികൃതർ കണ്ടെടുക്കുകയും യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിൽ നിന്നുള്ളയാണ് ലഗേജിലെ ടൂൾ കിറ്റുകളിൽ 11 സ്വർണ ദണ്ഡുകൾ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.
TAGGED:
60 gold bars seized