കോഴിക്കോട്: വടകര ഏറാമലയിൽ 400 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വടകര എക്സൈസ് റെയ്ഞ്ച് അധികൃതരാണ് പരിശോധന നടത്തിയത്. നാല് ബാരലുകളിലായി പുഴയോരത്ത് കുറ്റിച്ചെടികൾക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു വാഷ് ശേഖരം. ഉടമകളെ കണ്ടെത്താനായില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് അറിയിച്ചു.
ഏറാമലയിൽ 400 ലിറ്റർ വാഷ് പിടികൂടി - വാഷ് പിടികൂടി
നാല് ബാരലുകളിലായി പുഴയോരത്ത് കുറ്റിച്ചെടികൾക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു വാഷ് ശേഖരം.

ഏറാമലയിൽ 400 ലിറ്റർ വാഷ് പിടികൂടി