കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും രണ്ടരക്കിലോ ഗ്രാം സ്വര്‍ണം പിടികൂടി. കസ്‌റ്റംസ് പ്രിവന്‍റീവ് വിഭാഗമാണ് രണ്ട് യാത്രക്കാരില്‍ നിന്നായി കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയത്. തലശേരി സ്വദേശിയായ ഷാജഹാൻ, മലപ്പുറം സ്വദേശി കരീം എന്നിവരാണ് സ്വർണക്കടത്തിന് പിടിയിലായത്.
കരിപ്പൂർ വിമാനത്താവളത്തിൽ കോടികളുടെ സ്വർണം പിടികൂടി - കരിപ്പൂര്‍ വിമാനത്താവളം
കസ്‌റ്റംസ് പ്രിവന്‍റീവ് വിഭാഗമാണ് രണ്ട് യാത്രക്കാരില്‍ നിന്നും സ്വര്‍ണം പിടികൂടിയത്. ദുബായില്‍ നിന്നും കരിപ്പൂരിലെത്തിയ തലശേരി, മലപ്പുറം സ്വദേശികളാണ് സ്വര്‍ണക്കടത്ത് നടത്തിയത്
കരിപ്പൂർ വിമാനത്താവളത്തിൽ കോടികളുടെ വിലവരുന്ന സ്വർണം പിടികൂടി, അറസ്‌റ്റ് ചെയ്‌ത പ്രതികളെ ജാമ്യത്തില്‍ വിട്ടു
ഇന്നലെ രാവിലെ ദുബായില്‍ നിന്ന് കരിപ്പൂരിലെത്തിയ വിമാനത്തിലാണ് പ്രതികള്‍ സ്വര്‍ണം കടത്തിയത്. ഷാജഹാനിൽ നിന്ന് 992 ഗ്രാം സ്വർണവും കരീമിൽ നിന്ന് ഒരുകിലോ 51 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചത്. കരീം മിക്‌സിയില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
അറസ്‌റ്റ് ചെയ്‌ത പ്രതികളെ ജാമ്യത്തില്‍ വിട്ടു. രണ്ടാഴ്‌ച മുന്‍പ് ഇസ്‌തിരിപ്പെട്ടിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1750 ഗ്രാമോളം സ്വര്‍ണവും കരിപ്പൂരില്‍ നിന്നും പിടികൂടിയിരുന്നു.