കാസർകോട്: പത്തൊൻപതുകാരിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ കേസിൽ ഇടനിലക്കാരി അടക്കം നാലുപേർ അറസ്റ്റിൽ. സഹായം തേടിച്ചെന്ന പെൺകുട്ടിയെ പ്രദേശവാസിയായ യുവാവാണ് ആദ്യം പീഡിപ്പിച്ചത്. തുടർന്ന് പ്രണയം നടിച്ച് അയാൾ പല സ്ഥലത്തേക്കും കൊണ്ടുപോയി ലൈംഗികമായി ഉപയോഗിക്കുകയും മറ്റുള്ളവർക്ക് പങ്കു വയ്ക്കുകയും ചെയ്‌തുവെന്ന് പെൺകുട്ടി പൊലീസിന് മൊഴിനൽകി.
കാസർകോട് 19കാരിക്ക് ക്രൂരമായ പീഡനം: ഇടനിലക്കാരി അടക്കം നാലുപേർ അറസ്റ്റിൽ - പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു
ചെർക്കള, കാസർകോട്, മംഗളൂരു, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി ഒറ്റയ്‌ക്കും കൂട്ടമായും പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. ഒരുതവണ മയക്കുമരുന്ന് നൽകിയാണ് പീഡിപ്പിച്ചതെന്നും പരാതിയിൽ പറയുന്നുണ്ട്
മയക്കുമരുന്ന് നൽകിയും പ്രലോഭിപ്പിച്ചുമാണ് പെൺകുട്ടിയെ പീഡനത്തിനു ഇരയാക്കിയത്. കേസിൽ കാസർകോട് വനിത പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശികളായ ജെ. ഷൈനിത്ത്കുമാർ (30), എൻ. പ്രശാന്ത് (43), മോക്ഷിത് ഷെട്ടി (27), ഇടനിലക്കാരി ജാസ്‌മിൻ എന്നിവരെയാണ് ഇൻസ്‌പെക്‌ടർ പി. ചന്ദ്രികയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്‌തത്.
ചെർക്കള, കാസർകോട്, മംഗളൂരു, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി ഒറ്റയ്‌ക്കും കൂട്ടമായും പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. ഒരുതവണ മയക്കുമരുന്ന് നൽകിയാണ് പീഡിപ്പിച്ചതെന്നും പരാതിയിൽ പറയുന്നുണ്ട്. തുടർച്ചയായുള്ള പീഡനം കാരണമുണ്ടായ ആരോഗ്യ-മാനസിക പ്രശ്‌നങ്ങളെത്തുടർന്ന് ആശുപത്രിയിൽ ചികിത്സതേടിയപ്പോൾ നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി വിവരങ്ങൾ വെളിപ്പെടുത്തിയത്. കേസിൽ കൂടുതൽ പേർ ഉടൻ അറസ്റ്റിലാകുമെന്നാണ് സൂചന.