കേരളം

kerala

ETV Bharat / crime

പത്തനംതിട്ടയില്‍ 15കാരിയെ തട്ടിക്കൊണ്ടുപോയ സ്വകാര്യ ബസ് ഡ്രൈവർ റിമാൻഡിൽ - പോക്സോ കേസ് പ്രതി റിമാൻഡ്

അമ്മയുടെ ഫോണിൽ നിന്ന് കുട്ടി ഇയാളെ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നതായി പൊലീസ്

15 year old girl kidnap case private bus driver remanded  private bus driver who kidnapped a 15 year old girl is in remand  വടശ്ശേരിക്കര തട്ടിക്കൊണ്ടുകൽ കേസ്  പത്തനംതിട്ട കിഡ്നാപ് കേസ്  പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ സ്വകാര്യ ബസ് ഡ്രൈവർ റിമാൻഡിൽ  പത്താം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയ കേസ്  Private bus driver remanded in 15 year old kidnapping case  പോക്സോ കേസ് പ്രതി റിമാൻഡ്  pocso case accused remand
പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ സ്വകാര്യ ബസ് ഡ്രൈവർ റിമാൻഡിൽ

By

Published : Jul 12, 2022, 8:56 PM IST

Updated : Jul 12, 2022, 9:11 PM IST

പത്തനംതിട്ട : പത്താം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ സ്വകാര്യ ബസ് ഡ്രൈവര്‍ റിമാന്‍ഡില്‍. വടശ്ശേരിക്കര പെരുനാട് മാടമൺ കോട്ടൂപ്പാറ, തടത്തിൽ വീട്ടിൽ ഷിബിൻ കെ.ആർ ആണ് (32) മൂഴിയാർ പൊലീസിന്‍റെ പിടിയിലായത്. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ് പ്രതി.

സംഭവമിങ്ങനെ :സീതത്തോട് ആങ്ങമൂഴി സ്വദേശിനിയായ പെൺകുട്ടിയെയാണ് ഇയാള്‍ തട്ടിക്കൊണ്ടുപോയത്. മാതാവിന്‍റെ ഫോണിൽ നിന്ന് കുട്ടി ഇയാളെ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടപ്പോൾ അമ്മ കോൾ റെക്കോഡർ സംവിധാനം ഫോണിൽ ഏർപ്പെടുത്തുകയും കുട്ടിയെ നിരീക്ഷിക്കുകയും ചെയ്‌തു.

ഇതിനിടെ ഷിബിൻ ഇന്നലെ (11.07.2022) പുലർച്ചെ കുട്ടിയെ വശത്താക്കി കടത്തിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുട്ടി ഫോണിൽ ഏറ്റവും ഒടുവിൽ വിളിച്ച നമ്പറിലേക്ക് മാതാവ് വിളിച്ചപ്പോൾ, മകൾ തന്‍റെയൊപ്പം സുരക്ഷിതയായി ഉണ്ടെന്നും ഇന്ന് (12.07.2022) രാവിലെ തിരികെയെത്തിക്കാമെന്നും പ്രതികരിച്ചു.

കുട്ടിയെയും കൊണ്ട് ഇയാൾ ആലപ്പുഴയിലും തുടർന്ന് ചേർത്തല, ഏറ്റുമാനൂർ വഴി കോട്ടയത്തും എത്തി. പിന്നീട് മെഡിക്കൽ കോളജ് ബസ് സ്റ്റാന്‍റിനടുത്തുള്ള ലോഡ്‌ജിൽ മുറിയെടുത്ത് തങ്ങി. സുഹൃത്തിൽ നിന്നും കടം വാങ്ങിയ 500 രൂപയുമായാണ് പ്രതി കടന്നത്. ചേർത്തലയിൽ എത്തിയപ്പോൾ കുട്ടിയുടെ കമ്മൽ ജ്വല്ലറിയിൽ വിറ്റ് 3500 രൂപ വാങ്ങി.

ഊർജിത അന്വേഷണം : ജില്ല പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജന്‍റെ നിർദേശത്തെ തുടർന്ന് മൂഴിയാർ പൊലീസ് ഇരുവർക്കുമായി ലുക്ക്‌ ഔട്ട്‌ നോട്ടിസ് പുറപ്പെടുവിച്ചത് ഇവരെ ഉടനടി കണ്ടെത്താൻ സഹായിച്ചു. ബസ് സ്റ്റാന്‍റുകൾ, റെയിൽവേ സ്റ്റേഷനുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പ്രചരിപ്പിക്കുകയും പൊലീസ് സ്റ്റേഷനുകളിലേക്ക് അടിയന്തര സന്ദേശം എത്തിക്കുകയും ചെയ്‌തിരുന്നു.

READ MORE; കാവലിരുന്ന അമ്മയെ വെട്ടിച്ച് പത്താം ക്ലാസുകാരി ബസ് ഡ്രൈവറിനൊപ്പം നാടുവിട്ടു, മണിക്കൂറുകള്‍ക്കുളളില്‍ കണ്ടെത്തി പൊലീസ്

കൂടാതെ പൊലീസ് ഇൻസ്‌പെക്‌ടർ കെ.എസ് ഗോപകുമാറിന്‍റെ നേതൃത്വത്തിൽ ഹോട്ടലുകളിലും ലോഡ്‌ജുകളിലും പരിശോധന നടത്തുകയും ചെയ്‌തു. ജില്ല സൈബർ സെല്ലിന്‍റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുനടത്തിയ ഊർജിതമായ അന്വേഷണത്തെ തുടർന്ന് ഇന്നലെ വൈകിട്ട് നാല് മണിക്ക് കുട്ടിയെ ഇയാൾക്കൊപ്പം കണ്ടെത്തുകയായിരുന്നു.

പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്കുശേഷം കൊഴഞ്ചേരി വൺ സ്റ്റോപ്പ്‌ സെന്‍ററിൽ പാർപ്പിച്ചു. പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകലിനും പോക്സോ നിയമപ്രകാരവും കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. അന്വേഷണസംഘത്തിൽ പൊലീസ് ഇൻസ്‌പെക്‌ടറെ കൂടാതെ എസ്.ഐ കിരൺ വി.എസ്, സി.പി.ഒമാരായ ലാൽ പി.കെ, ബിനുലാൽ, ഷൈജു, ഷൈൻ, ഗിരീഷ്, അശ്വതി എന്നിവരാണ് ഉണ്ടായിരുന്നത്.

Last Updated : Jul 12, 2022, 9:11 PM IST

ABOUT THE AUTHOR

...view details