ഹൈദരാബാദ് :പവന്‍ കല്യാണ്‍ ചിത്രം 'ഭീംല നായക്' കാണാന്‍ ടിക്കറ്റിന് പണം നല്‍കാത്തതിനെ തുടര്‍ന്ന് 11 വയസ്സുകാരന്‍ തൂങ്ങിമരിച്ചു. ഇന്ന് പുലര്‍ച്ചെ തെലങ്കാനയിലെ ജഗ്‌തിയാലിലായിരുന്നു സംഭവം.
11 year old boy hanged himself: തെലുങ്ക് സൂപ്പര്‍ താരം പവന്‍ കല്യാണിന്‍റെ വലിയ ആരാധകനായിരുന്നു എട്ടാം ക്ലാസുകാരനായ നവദീപ്. പവൻ കല്യാണിന്‍റെ 'ഭീംല നായക്' ഈ മാസം 25നാണ് റിലീസ് ചെയ്യുക. ചിത്രത്തിന്‍റെ പ്രീ ബുക്കിംഗ് ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.
നവദീപിന്‍റെ സുഹൃത്തുക്കള്‍ 'ഭീംല നായക്' കാണാന്‍ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്‌തിട്ടുണ്ട്. ഇതോടെ തന്‍റെ പ്രിയ ആരാധകന്‍റെ സിനിമ കാണണമെന്ന നവദീപിന്‍റെ ആഗ്രഹം വര്‍ദ്ധിച്ചു. 300 രൂപ ചോദിച്ചപ്പോള്‍ 150 രൂപ നിരക്കുള്ള ടിക്കറ്റിന് എന്തിനാണ് 300 രൂപ എന്ന് നവദീപിനോട് പിതാവ് ആരാഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സുഹൃത്തിൽ നിന്നും 150 രൂപ കടം വാങ്ങിയിരുന്നുവെന്നും അത് തിരികെ നല്‍കാനാണെന്നും നവദീപ് പറഞ്ഞു.
Boy hanged for Bheemla Nayak movie ticket: 300 രൂപ ഉടനെ നല്‍കാന്‍ കഴിയില്ലെന്നും കുറച്ചു സാവകാശം നല്‍കണമെന്നും പിതാവ് അറിയിച്ചു. ഇത് ചെവികൊള്ളാതെ നവദീപ് പിതാവിനോട് ദേഷ്യപ്പെടുകയും മുറിയില്‍ കയറി വാതിലടച്ച് ബാല്‍ക്കണിയില്‍ ജീവനൊടുക്കുകയുമായിരുന്നു.
Son suicide for Rs.300: 'ഭീംല നായക് സിനിമ ടിക്കറ്റിനായി എന്‍റെ മകന്‍ എന്നോട് 300 രൂപ ചോദിച്ചിരുന്നു. ദിവസക്കൂലിക്കാരനായ എനിക്ക് അപ്പോള്‍ 300 രൂപ നല്‍കാന്‍ കഴിഞ്ഞില്ല. പക്ഷേ എനിക്ക് അവനോട് പണമില്ലെന്ന് പറയാന്‍ കഴിയില്ല. അതിനാലാണ് കുറച്ച് സമയം നല്‍കിയാല്‍ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞത്' - പിതാവ് നര്‍സായാഹ് പറയുന്നു.
മകന്‍ വാതില്‍ തുറക്കുന്നതും നോക്കി ഞാനും അവന്‍റെ അമ്മയും ഒരുപാട് നേരം കാത്തിരുന്നു. സംശയം തോന്നി കതകില്‍ മുട്ടിയിട്ടും അവന്‍ തുറന്നില്ല. പിന്നീട് വാതില്‍ തകര്‍ത്ത് മുറിയിലേയ്‌ക്ക് കടക്കുമ്പോള്‍ തൂങ്ങിക്കിടക്കുന്നതാണ് കണ്ടത് . 300 രൂപ ഇല്ലാത്തത് കാരണം ഞങ്ങള്‍ക്ക് മകനെ നഷ്‌ടപ്പെട്ടു.' - നര്‍സായാഹ് വിശദീകരിച്ചു.
Also Read:'ഹൃദയം' ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്; ഒടിടിയില്‍ എത്തുമ്പോള്‍ തിയേറ്ററില്‍ ഓടുമോ?