ഹൈദരാബാദ്: തെലങ്കാനയിൽ പതിനാലുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. പത്താം ക്ലാസ് വിദ്യാർഥിയായ ശിവലോകേഷാണ്(സോനു) മരിച്ചത്. ഭദ്രാദ്രി കോതാഗുഡം ജില്ലയിലെ യെല്ലണ്ടു നഗരത്തിൽ ബുധനാഴ്‌ചയാണ് (20.07.2022) സംഭവം.
വീട്ടിൽ ആരുമില്ലാത്ത സമയത്താണ് കുട്ടി ആത്മഹത്യ ചെയ്‌തത്. മുത്തച്ഛനാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ ആദ്യം കണ്ടത്. തുടർന്ന് അയൽക്കാരുടെ സഹായത്തോടെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.