തൃശ്ശൂര്‍: യുവാവിനെ തട്ടിക്കൊണ്ടുപോയ പതിനൊന്നംഗ ക്വട്ടേഷൻ സംഘം പിടിയിൽ. താനൂർ സ്വദേശിയുടെ നിർദ്ദേശ പ്രകാരമാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. തൃശൂരിൽ നിന്ന് നവാസ് എന്ന യുവാവിനെ കാറിൽ തട്ടികൊണ്ടുപോയ കേസിലാണ് അറസ്റ്റ്. നവാസിന്‍റെ വീട്ടുകാരുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുരങ്ങൻ നിസാർ അടങ്ങുന്ന ക്വട്ടേഷൻ സംഘം പിടിയിലായത്. താനൂർ സ്വദേശിയായ ഷൗക്കത്താണ് ക്വട്ടേഷൻ നൽകിയതെന്നും സംഘം പൊലീസിനോട് വെളിപ്പെടുത്തി.
യുവാവിനെ തട്ടിക്കൊണ്ടുപോയ 11 അംഗ ക്വട്ടേഷൻ സംഘം പിടിയിൽ - ക്വട്ടേഷൻ സംഘം പിടിയിൽ
തൃശൂരിൽ നിന്ന് നവാസ് എന്ന യുവാവിനെ കാറിൽ തട്ടികൊണ്ടുപോയ കേസിലാണ് അറസ്റ്റ്. നവാസിന്‍റെ വീട്ടുകാരുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുരങ്ങൻ നിസാർ അടങ്ങുന്ന ക്വട്ടേഷൻ സംഘം പിടിയിലായത്.
ക്രിപ്റ്റോ കറൻസി ഇടപാടുമായി ബന്ധപ്പെട്ട് നവാസ് നൽകാനുള്ള പണം തിരിച്ചു കിട്ടാത്തതിനെ തുടർന്ന് എറണാകുളം അരൂക്കുറ്റിയിലെ ഗുണ്ടാ സംഘത്തിന് ക്വട്ടേഷൻ നൽകുകയായിരുന്നു. തൃശ്ശൂർ അശ്വിനി ജംങ്ഷനിലെ കടയിൽ നിന്നും നവാസിനെ കാറിൽ തട്ടിക്കൊണ്ടു പോയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
യുവാവിനെ തട്ടിക്കൊണ്ട് പോയ കാർ വാടകക്കെടുത്തത് അരൂക്കുറ്റി സ്വദേശിയാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഷൗക്കത്തിനെയും സംഘത്തെയും വാടാനപ്പള്ളിയിൽ നിന്നും പിടികൂടിയ പൊലീസ് അരൂക്കുറ്റിയിൽ നിന്നും നിസാറിനേയും എട്ടംഗ സംഘത്തെയും അറസ്റ്റ് ചെയ്തു. സംഘത്തിൽ ഉൾപ്പെട്ട രണ്ട് പേരെ പിടി കിട്ടാനുണ്ടെന്ന് പൊലീസ് പറയുന്നു.