തൃശൂർ: തൃശൂരിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്ക് കൊവിഡ്. അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അരിമ്പൂരിൽ കുഴഞ്ഞു വീണ് മരിച്ച സ്ത്രീയിൽ നിന്നുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജൂലൈ അഞ്ചിന് മരിച്ച വത്സലയുടെ മൃതദേഹത്തിന്‍റെ ഇൻക്വസ്റ്റ് നടപടികളിൽ ഇവർ പങ്കെടുത്തിരുന്നു. പിന്നീട് സ്റ്റേഷനിൽ ഡ്യൂട്ടിക്കായി എത്തുകയും ചെയ്‌തു.
തൃശൂരിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്ക് കൊവിഡ് - Thrissur covid 19
അരിമ്പൂരിൽ കുഴഞ്ഞു വീണ് മരിച്ച സ്ത്രീയിൽ നിന്നുള്ള സമ്പർക്കത്തിലൂടെയാണ് അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥയ്‌ക്ക് രോഗം ബാധിച്ചത്.
![തൃശൂരിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്ക് കൊവിഡ് തൃശൂർ വനിതാ പൊലീസ് ഉദ്യോഗസ്ഥ കൊവിഡ് കേരളം അന്തിക്കാട് പൊലീസ് സ്റ്റേഷൻ സിവിൽ പൊലീസ് ഓഫീസർ Woman police officer Woman police officer corona Thrissur covid 19 anthikkad police station](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8088434-thumbnail-3x2-policecorona.jpg)
തൃശൂരിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്ക് കൊവിഡ്
കുഴഞ്ഞു വീണ് മരിച്ച വത്സലയുടെ മരണം കൊവിഡ് ബാധിച്ചാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവർ നിരീക്ഷണത്തിൽ പോയി. പൊലീസ് ഉദ്യോഗസ്ഥയുടെ സ്രവ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ സമ്പർക്കം പുലർത്താൻ സാധ്യതയുള്ളവരോട് നിരീക്ഷണത്തിൽ പോകാനും നിർദേശിച്ചിട്ടുണ്ട്.