തൃശൂർ : തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി. ഇന്ന് (9-9-2022) രാവിലെ ഏഴരയോടെ വരന്തരപ്പിള്ളി, നന്തിപുലം, ആറ്റപ്പിള്ളി തുടങ്ങിയ തോട്ടം മേഖലകളിലാണ് അപ്രതീക്ഷിതമായി ചുഴലിക്കാറ്റ് വീശിയത്. മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്‌ടമുണ്ടായിട്ടുണ്ട്. തോട്ടം പ്രദേശമായതിനാൽ നിരവധി മരങ്ങൾ കടപുഴകി വീണു. ഇലക്ട്രിക് പോസ്റ്റുകളും തകർന്നിട്ടുണ്ട്.
തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി ; വ്യാപക നാശനഷ്‌ടം - whirlwind in Thrissur
വരന്തരപ്പിള്ളി, നന്തിപുലം, ആറ്റപ്പിള്ളി തുടങ്ങിയ തോട്ടം മേഖലകളിലാണ് അപ്രതീക്ഷിതമായി ചുഴലിക്കാറ്റ് വീശിയത്
![തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി ; വ്യാപക നാശനഷ്‌ടം തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി മിന്നൽ ചുഴലി തൃശൂരിൽ ചുഴലിക്കാറ്റ് ഇലക്ട്രിക് പോസ്റ്റുകൾ വരന്തരപ്പിള്ളിയിൽ മിന്നൽ ചുഴലി തൃശൂർ ജില്ലയിൽ കനത്ത മഴ whirlwind in Thrissur heavy storm in thrissur puthukkad](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16324493-thumbnail-3x2-minnal.jpg)
മുപ്പിയം ഭാഗത്ത് മൂന്ന് ഇലക്ട്രിക് പോസ്റ്റുകൾ മറിഞ്ഞ് വീണിട്ടുണ്ട്. ആറ്റപ്പിള്ളി റഗുലേറ്ററിൽ മരങ്ങൾ അടിഞ്ഞു. മാഞ്ഞൂരിൽ ഒരു വീടിന് ഭാഗികമായി തകരാർ സംഭവിച്ചു. വീടിന് മുകളിൽ സ്ഥാപിച്ചിരുന്ന ഷീറ്റ് പറന്നു പോയി. ഇലക്ട്രിക് ലൈനുകൾ വ്യാപകമായി പൊട്ടി വീണതിനാൽ വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ കാലതാമസമെടുക്കും.
ജില്ലയിൽ ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്. തൃശൂർ ജില്ലയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ അഞ്ചാം തവണയാണ് മിന്നൽ ചുഴലി നാശം വിതയ്ക്കുന്നത്. രണ്ട് മാസത്തിനിടെ ഒല്ലൂർ, മാള, അന്നമനട, കുന്നംകുളം, ചാലക്കുടി പ്രദേശങ്ങളിൽ ചുഴലിക്കാറ്റ് വീശിയടിച്ച് വലിയ നാശനഷ്‌ടങ്ങളുണ്ടായിരുന്നു.