കേരളം

kerala

ETV Bharat / city

ജലഗതാഗതം; ഗുരുവായൂര്‍ മേഖലയില്‍ നവീകരണപ്രവര്‍ത്തനം നടത്തി

പദ്ധതി നടപ്പിലാകുന്നതോടെ തീരദേശത്തുള്ളവര്‍ക്ക് തൊഴില്‍ സാധ്യത കൂടുമെന്ന് അധികൃതര്‍.

ജലഗതാഗതം പുനസ്ഥാപിക്കുന്നതിന്‍റെ ഭാഗമായി ഗുരുവായൂര്‍ മേഖലയില്‍ നവീകരണം പ്രവര്‍ത്തനം നടത്തി

By

Published : Aug 4, 2019, 3:10 PM IST

Updated : Aug 4, 2019, 4:10 PM IST

തൃശൂര്‍: കനോലി കനാലിലൂടെ ജലഗതാഗതം പുന:സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി ഗുരുവായൂര്‍ മേഖലയില്‍ നവീകരണപ്രവര്‍ത്തനം നടത്തി. പൊന്നാനി മുതൽ കൊടുങ്ങല്ലൂർ കോട്ടപ്പുറം വരെ 85 കിലോമീറ്റര്‍ ദൈര്‍ഘ്യമേറിയ ജലഗതാഗതമാണ് സംസ്ഥാനത്ത് നടത്താനായി നിശ്ചയിച്ചിട്ടുള്ളത്. പദ്ധതി നടപ്പിലാകുന്നതോടെ തീരദേശത്തുള്ളവര്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതയും മേഖലയില്‍ വികസനത്തിനും വഴിവെക്കുമെന്ന് അധികൃതര്‍ പറയുന്നു.

ജലഗതാഗതം; ഗുരുവായൂര്‍ മേഖലയില്‍ നവീകരണപ്രവര്‍ത്തനം നടത്തി

ജലപാത നവീകരിക്കുന്നതിന്‍റെ ഭാഗമായി ജെസിബി ഉപയോഗിച്ച് കനാല്‍ വൃത്തിയാക്കി. മാർച്ച് മാസത്തോടെ ജലഗതാഗതം നടത്താവുന്ന രീതിയിലാണ് നവീകരണം പുരോഗമിക്കുന്നത്. സിയാലുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ. 44 ലക്ഷം രൂപ ചെലവഴിച്ച് നടത്തുന്ന പ്രവര്‍ത്തനം ഏപ്രിൽ അഞ്ചിനാണ് ആരംഭിച്ചത്.

Last Updated : Aug 4, 2019, 4:10 PM IST

ABOUT THE AUTHOR

...view details