കേരളം

kerala

ETV Bharat / city

തൃശൂരില്‍ വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന പുരോഗമിക്കുന്നു

ഗ്രാമപഞ്ചായത്തുകള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന മള്‍ട്ടി പോസ്റ്റ് യന്ത്രങ്ങളും മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയ്ക്കുവേണ്ടിയുള്ള സിംഗിള്‍ പോസ്റ്റ് യന്ത്രങ്ങളുടെയും പരിശോധനയാണ് നടക്കുന്നത്.

voting machine checking  trissur news  election latest news  തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  തൃശൂര്‍ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
തൃശൂരില്‍ വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന പുരോഗമിക്കുന്നു

By

Published : Nov 11, 2020, 5:53 PM IST

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധന അന്തിമഘട്ടത്തില്‍. ശേഷിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെ പരിശോധനയ്ക്ക് ഇരിങ്ങാലക്കുട പഴയ താലൂക്ക് ഓഫിസില്‍ തുടക്കമായി. ഗ്രാമപഞ്ചായത്തുകള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന മള്‍ട്ടി പോസ്റ്റ് യന്ത്രങ്ങളും മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയ്ക്കുവേണ്ടിയുള്ള സിംഗിള്‍ പോസ്റ്റ് യന്ത്രങ്ങളുടെയും പരിശോധനയാണ് പുരോഗമിക്കുന്നത്.

തൃശൂരില്‍ വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന പുരോഗമിക്കുന്നു

മള്‍ട്ടി പോസ്റ്റ് യന്ത്രങ്ങളില്‍ ശേഷിക്കുന്ന 600 കണ്‍ട്രോള്‍ യൂണിറ്റുകള്‍ 2600 ബാലറ്റ് യൂണിറ്റുകള്‍ എന്നിയുടെ പരിശോധ ഞായറാഴ്ചയോടെ തീര്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് നോഡല്‍ ഓഫിസര്‍ അയൂബ് ഖാൻ അറിയിച്ചു. 35ഓളം ഉദ്യോഗസ്ഥരാണ് വോട്ടിങ് യന്ത്രങ്ങളുടെ പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. ഗ്രാമപഞ്ചായത്തുകള്‍ക്ക് വേണ്ടിയുള്ള മള്‍ട്ടി പോസ്റ്റ് വോട്ടിങ് യന്ത്രങ്ങൾക്ക് 3,450 കണ്‍ട്രോള്‍ യൂണിറ്റുകളാണ് ജില്ലയില്‍ സജ്ജമാക്കുക. 10,360 ബാലറ്റ് യൂണിറ്റുകളും ക്രമീകരിക്കും. മള്‍ട്ടി പോസ്‌റ്റ് വോട്ടിങ് യന്ത്രങ്ങളില്‍ ഇതുവരെ 2,803 കണ്‍ട്രോള്‍ യൂണിറ്റുകളുടെയും 7,708 ബാലറ്റ് യൂണിറ്റുകളുടെയും ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി. സിംഗിള്‍ പോസ്റ്റ് യന്ത്രങ്ങളില്‍ 700 കണ്‍ട്രോള്‍ യൂണിറ്റുകളുടെയും 700 ബാലറ്റ് യൂണിറ്റുകളുടെയും പ്രവര്‍ത്തനക്ഷമത പരിശോധനയും ഇതിനകം പൂര്‍ത്തിയായി.

ABOUT THE AUTHOR

...view details