വിയ്യൂർ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോണും കഞ്ചാവും - തൃശൂർ
ജയിലിൽ ദിവസവും പരിശോധന നടത്തണമെന്ന ഡിജിപിയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു പരിശോധന
തൃശ്ശൂര്‍:വിയ്യൂർ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോണും കഞ്ചാവും പിടിച്ചെടുത്തു. ജയിൽ സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തടവുകാരനായ മാർട്ടിന്‍റെ കൈവശമാണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ട് മൊബൈൽ ഫോൺ, ഏഴ് മൊബൈൽ ബാറ്ററികൾ, ഡാറ്റ കേബിൾ എന്നിവയും കണ്ടെടുത്തു. സി ബ്ലോക്കിനടുത്തുള്ള മൂത്രപ്പുരക്ക് സമീപം കുഴിച്ചിട്ട നിലയിലാണ് മൊബൈലുകളും ബാറ്ററികളും കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ജയിലധികൃതർ വിയ്യൂർ പൊലീസിൽ പരാതി നൽകി. ദിവസവും പരിശോധന നടത്തണമെന്ന ഡിജിപി ഋഷിരാജ് സിംഗിന്‍റെ നിർദ്ദേശത്തെ തുടർന്നായിരുന്നു നടപടി.