.
ടിക്കാറാം മീണയ്ക്ക് സിപിഎമ്മിന്‍റെ ശബ്ദം : പിഎസ് ശ്രീധരൻപിള്ള - ടിക്കാറാം മീണ
മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണോ രാഷ്ട്രിയ പാർട്ടികൾ ശബരിമല വിഷയം പറയുന്നതെന്ന് ടിക്കാറാം മീണയുടെ പരാമർശത്തിനെതിരെയാണ് ശ്രീധരൻപിള്ളയുടെ പ്രതികരണം.
തൃശൂർ :
ശബരിമല വിഷയത്തില്‍ നിലപാട് കടുപ്പിച്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് എതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. ശബരിമലയല്ലാതെ മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണോ ചില പാർട്ടികൾ അത് മാത്രം പറയുന്നത് എന്ന മീണയുടെ പരാമർശം എകെജി സെന്‍ററില്‍ നിന്നുള്ള ശബ്ദമാണ്. അത് അത്യന്തം ദൗർഭാഗ്യകരമായിപ്പോയെന്നും പിഎസ് ശ്രീധരൻപിളള തൃശൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയം ആക്കും. അതുകൊണ്ടാണ് ബിജെപിയുടെ പ്രകടന പത്രികയിൽ ഈ വിഷയം പറഞ്ഞിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെപ്പോലെ അവകാശമുള്ള സംവിധാനമല്ല. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ബിജെപി ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു.