തൃശൂര്‍: പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യുവമോർച്ച തൃശൂർ കൊടുങ്ങല്ലൂരിൽ നടത്തിയ മിനി സിവിൽ സ്റ്റേഷൻ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാരെ തടയാൻ പൊലീസ് റോഡിൽ ബാരിക്കേഡ് കെട്ടി വഴിതടഞ്ഞിരുന്നു.
പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരം; യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം - യുമോര്‍ച്ച വാര്‍ത്തകള്‍
തൃശൂർ കൊടുങ്ങല്ലൂരിൽ നടത്തിയ മിനി സിവിൽ സ്റ്റേഷൻ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
പിഎസ്‌സി സമരം; യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം
ചന്തപ്പുരയിൽ നിന്നും പ്രകടനമായെത്തിയ അമ്പതോളം പേരടങ്ങിയ സമരക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. രണ്ട് വട്ടം ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ബിജെപി ജില്ലാ ജോയിന്‍റ് സെക്രട്ടറി കെ.ആർ ഹരി മാർച്ച് ഉദ്ഘാടനം ചെയ്തു.