സുരേഷ് ഗോപിയുടെ ചട്ടലംഘനം: തീരുമാനം ഇന്ന് - അയ്യപ്പന്‍
സുരേഷ് ഗോപിയുടെ പരാമർശത്തിൽ പെരുമാറ്റ ചട്ടം ലംഘിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കളക്ടർ ടി വി അനുപമ വിശദീകരണം തേടിയത്.
തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി അയ്യപ്പന്‍റെ പേരിൽ വോട്ട് തേടിയ സംഭവത്തിൽ ജില്ലാ കളക്ടർ ടി വി അനുപമ ഇന്ന് തീരുമാനം എടുക്കും. ജാതിയും മതവും പറഞ്ഞ് വോട്ട് തേടിയിട്ടില്ല എന്നും പെരുമാറ്റചട്ടം ലംഘിക്കുകയോ ദൈവത്തിന്‍റെ പേരുപയോഗിക്കുകയൊ ചെയ്തിട്ടില്ല എന്നും സുരേഷ് ഗോപി വിശദീകരണം നല്‍കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച തൃശ്ശൂരിൽ തിരഞ്ഞെടുപ്പ് പരിപാടിക്ക് ശേഷം നടത്തിയ പ്രസംഗത്തിലാണ് വിവാദ പ്രസ്താവന ഉണ്ടായത്. ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് തേടുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ പരാമർശത്തിൽ പെരുമാറ്റ ചട്ടം ലംഘിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കളക്ടർ ടി വി അനുപമ സുരേഷ് ഗോപിയിൽ നിന്ന് വിശദീകരണം തേടിയത്.