തൃശൂര്‍: കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് തൃശൂരില്‍ ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലി സംഘടിപ്പിച്ചു. പടിഞ്ഞാറേ കോട്ടയില്‍ നിന്നും ആരംഭിച്ച റാലി ടി.എന്‍ പ്രതാപന്‍ എം.പി ഉദ്ഘാടനം ചെയ്തു.
കര്‍ഷകര്‍ക്ക് പിന്തുണയുമായി തൃശൂരില്‍ ട്രാക്ടര്‍ റാലി - ഐ.എന്‍.ടി.യു.സി
ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ പടിഞ്ഞാറേ കോട്ടയില്‍ നിന്നും ആരംഭിച്ച റാലി ടി.എന്‍ പ്രതാപന്‍ എം.പി ഉദ്ഘാടനം ചെയ്തു.
കര്‍ഷകര്‍ക്ക് പിന്തുണയുമായി തൃശൂരില്‍ ട്രാക്ടര്‍ റാലി
പടിഞ്ഞാറേകോട്ട മുതല്‍ തെക്കേഗോപുരനടയില്‍ റാലി അവസാനിക്കുന്നതുവരെയുള്ള അഞ്ച് കിലോമീറ്റര്‍ ദൂരം വരെ എം.പി ട്രാക്ടര്‍ ഓടിച്ചു. പരിപാടിയില്‍ ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്‍റ് സുന്ദരന്‍ കുന്നതുള്ളി, ഡിസിസി പ്രസിഡന്‍റ് എം.പി വിന്‍സെന്‍റ് തുടങ്ങിയവര്‍ പങ്കെടുത്തു.