ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ച് ടർപ്പൻടൈൻ മിക്സിംഗ് കമ്പനി - ജപ്പാൻ ബ്ലാക്ക്
തൃശൂര്‍ കൊഴുക്കുള്ളിയിലെ കമ്പനിക്കെതിരെയാണ് ആരോപണം. മാലിന്യം മണ്ണിനടിയിലൂടെ കിണറുകളില്‍ എത്തുന്നതായി പരാതി
![ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ച് ടർപ്പൻടൈൻ മിക്സിംഗ് കമ്പനി](https://etvbharatimages.akamaized.net/etvbharat/images/768-512-2805605-968-24ada882-e19e-4559-b41b-3892b410ac3c.jpg)
തൃശൂർ കൊഴുക്കുള്ളിയിലെ അടച്ചുപൂട്ടിയ ടർപ്പൻടൈൻ മിക്സിംഗ് കമ്പനിയിലെ മാലിന്യം പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കുന്നു. കമ്പനി അടച്ചുപൂട്ടിയ സമയത്ത് സ്ഥലത്ത് കുഴിച്ചിട്ട മാലിന്യം മണ്ണിനടിയിലൂടെ സമീപത്തെ കിണറുകളില്‍ എത്തുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പാടകെട്ടിയ കിണർവെള്ളത്തിന് ടർപ്പൻടൈന്‍റെ ഗന്ധവമുണ്ട്. ഈ വെള്ളത്തിൽ കുളിക്കുന്നവർക്ക് അലർജി രോഗങ്ങള്‍ ഉണ്ടാകുന്നതായാണ് പരാതി. കമ്പനി കുഴിച്ചിട്ട മാലിന്യങ്ങൾ നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അടുത്തിടെയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കമ്പനി അടപ്പിച്ചത്. അനുമതിയില്ലാതെ ബിറ്റുമിൻ ഉരുക്കി ജപ്പാൻ ബ്ലാക്ക് ഉണ്ടാക്കുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു.