കൊയ്ത്തുത്സവം മന്ത്രി വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്‌തു - paddy harvest festival Minister VS Sunilkumar
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കേരളത്തിൽ ഉണ്ടായ ഏറ്റവും വലിയ മാറ്റം നെൽകൃഷി ലാഭകരമാക്കി മാറ്റിയതാണെന്ന് വി.എസ് സുനില്‍കുമാര്‍

തൃശ്ശൂര്‍: തൈക്കാട്ടുശ്ശേരി കൊട്ടിയമ്പലം കർഷക സമിതിയുടെ നേതൃത്വത്തിൽ കൃഷി ചെയ്‌ത ജൈവ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം കൃഷിമന്ത്രി വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്‌തു. ഒല്ലൂർ എംഎൽഎയും ഗവൺമെന്‍റ് ചീഫ് വിപ്പുമായ കെ.രാജൻ ചടങ്ങിൽ പങ്കെടുത്തു. കേരളത്തിൽ നെൽകൃഷി നഷ്ടമാണെന്ന് ഒരു കർഷകൻ പോലും പറയില്ലെന്നും ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കേരളത്തിൽ ഉണ്ടായ ഏറ്റവും വലിയ മാറ്റം നെൽകൃഷി ലാഭകരമാക്കി മാറ്റിയതാണെന്നും ഉദ്ഘാടന വേളയിൽ കൃഷിമന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ സഹായവും സംസ്ഥാന സർക്കാർ നൽകുന്നുണ്ടെന്നും കര്‍ഷകര്‍ക്കുള്ള ഇൻഷുറൻസ് എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.