തൃശ്ശൂര്‍: ഹെല്‍മെറ്റ് വയ്ക്കാത്ത ഇരുചക്രവാഹനയാത്രക്കാര്‍ക്ക് ഇരിങ്ങാലക്കുട വനിതാ പൊലീസിന്‍റെ ലഡു. നാളെ മുതല്‍ ആയിരം രൂപ ഫൈന്‍. ഇരിങ്ങാലക്കുട ഠാണാവ് പരിസരത്ത് ജ്യോതിസ് കോളജിന് സമീപം ഹെല്‍മെറ്റ് വെയ്ക്കാതെ ബൈക്കിലെത്തിയവരെ വനിതാ പൊലീസ് തടഞ്ഞപ്പോള്‍ കയ്യിലുള്ള നൂറ് രൂപ പോയെന്നാണ് ആദ്യം എല്ലാവരും കരുതിയത്. എന്നാല്‍ വനിതാ എസ്ഐ പി ആര്‍ ഉഷ ലഡു നിറച്ച പാക്കറ്റുമായി അവര്‍ക്കരികിലെത്തി ഓരോ ലഡു നല്‍കി എന്നിട്ട് പറഞ്ഞു... 'പുതിയ നിയമം അനുസരിച്ച് ഇനി മുതല്‍ പുറകിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബദ്ധമാണ്. നിയമം തെറ്റിച്ചാല്‍ 1000 രൂപയാണ് ഫൈന്‍'.
ഇന്ന് ലഡു...നാളെ മുതല്‍ 1000 രൂപ ഫൈന്‍
ഗതാഗത നിയമലംഘനത്തിന്‍റെ ഫൈനുകള്‍ കേന്ദ്രസര്‍ക്കാര്‍ ക്രമീകരിച്ചതനുസരിച്ച് ഇരുചക്രവാഹനം ഓടിക്കുന്ന വ്യക്തിയും പുറകില്‍ ഇരുന്ന് യാത്ര ചെയ്യുന്ന വ്യക്തിയും ഹെല്‍മെറ്റ് ധരിച്ചിരിക്കണമെന്നാണ് നിയമം.
ഗതാഗത നിയമലംഘനത്തിന്‍റെ ഫൈനുകള്‍ കേന്ദ്രസര്‍ക്കാര്‍ ക്രമീകരിച്ചതനുസരിച്ച് ഇരുചക്രവാഹനം ഓടിക്കുന്ന വ്യക്തിയും പുറകില്‍ ഇരുന്ന് യാത്ര ചെയ്യുന്ന വ്യക്തിയും ഹെല്‍മെറ്റ് ധരിച്ചിരിക്കണമെന്നാണ് നിയമം. നിയമം തെറ്റിക്കുന്നവര്‍ക്ക് 1000 രൂപ ഫൈനും ഈടാക്കും.പലരും ഹെല്‍മെറ്റ് ഉണ്ടായിട്ടും ധരിക്കാതെയാണ് വന്നിരുന്നത് അവരെ പൊലീസുകാര്‍ നിര്‍ബദ്ധമായി ഹെല്‍മെറ്റ് ധരിപ്പിച്ചു. നിരവധി പേര്‍ക്ക് ബോധവത്കരണം ഉപകാരപ്രദമായി.
നിങ്ങളുടെ ജീവന്‍റെ സുരക്ഷക്കായാണ് ഇത്തരം നിയമങ്ങളെന്ന് അവരെ ഓര്‍മിപ്പിച്ചു. അതിനിടയില്‍ ഹെല്‍മെറ്റ് ധരിക്കാതെ പുറകില്‍ സ്ത്രീ സുഹൃത്തുക്കളുമായി എത്തിയ കോളജ് കുമാരന്‍മാര്‍ പൊലീസിനെ കബിളിപ്പിച്ച് കടന്ന് കളയുകയും ചെയ്തു. വരും ദിവസങ്ങളില്‍ ഇരിങ്ങാലക്കുടയിലെ സ്‌കൂളുകളിലും കോളജുകളിലും ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുമെന്ന് എസ്ഐ പി ആര്‍ ഉഷ പറഞ്ഞു.